
konnivartha.com: പ്രമാടം അമ്പലത്തിന് സമീപം വീടിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി . പ്രമാടം അമ്പലവേലിൽ മനോജിന്‍റെ വീടിനു മുകളിലേക്കാണ് സമീപത്തെ വീട്ടിലെ തേക്കുമരം ഇന്ന് വൈകുന്നേരത്തെ മഴയിൽ ഒടിഞ്ഞുവീണത്.
വീടിന്‍റെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന നിലയിലാണ്. വലിയ ശബ്ദത്തിൽ തേക്കുമരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബം പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.