ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കോഴ്‌സ് ഫീസ് 1500 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
(പിഎന്‍പി 3071/23)
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവല്ല രാമന്‍ചിറയില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍ 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ രണ്ടുവര്‍ഷക്കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0469 2633424.
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ ആറിനു ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 8330010232, 0468 2270243.
പിഴ ഈടാക്കി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസബിള്‍ പ്ലേറ്റ് ഉള്‍പ്പെടെയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന് ചെത്തിപ്പുഴ സെന്റ് തോമസ് നേഴ്സിംഗ് കോളജില്‍നിന്ന് 12000 രൂപയും ക്ലീനിംഗിന് 1000 രൂപയും പിഴ ഈടാക്കിയതായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2214387.
സ്പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ നടക്കും. അഡ്മിഷന് താത്പര്യമുളളവര്‍ സെപ്തംബര്‍ ഏഴിന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. ഫോണ്‍ : 04735 266671. വെബ്സൈറ്റ് : www.polyadmission.org
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ മണക്കാല ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഏഴിന് രാവിലെ 9.30 ന് നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍ : 04734 231776, 9446661515. വെബ്സൈറ്റ് : www.polyadmission.org
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സെപ്തംബര്‍ എട്ടിന് രാവിലെ 10.30 ന് അഭിമുഖം നടത്തും. താത്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. ഈ വിഷയത്തിലുളള ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് കുറഞ്ഞ യോഗ്യത. എം ടെക്, അധ്യാപന പരിചയം എന്നിവ ഉളളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എഐസിടിഇ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍ : 04734 231776