Trending Now

ഡോക്ടർ ജെറി മാത്യുവിന്റെ നേതൃത്വത്തിൽ 97 വയസ്സുകാരിക്ക് ഇടുപ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ :വിജയകരം

 

ഡോക്ടർ ജെറി മാത്യുവിന്റെ നേതൃത്വത്തിൽ 97 വയസ്സുകാരിക്ക് ഇടുപ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ :വിജയകരം

കോന്നി : കോന്നിയിൽ 97 വയസുകാരിയുടെ ഇടു പ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രീയ വിജയകരം . കോന്നി വകയാർ പാലമൂട്ടിൽ മേലേതിൽ മറിയാമ്മയ്ക്ക് ആണ് ശാസ്ത്രക്രീയ നടത്തിയത് .ഇടപ്പെല്ല് പൊട്ടിയ മറിയാമ്മ നിരവധി ആശുപത്രികളിൽ എത്തിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു .കസേരയിൽ ഇരിക്കുമ്പോൾ വഴുതി വീണാണ് പൊട്ടൽ ഉണ്ടായത് .നടക്കുവാൻ കഴിയാത്ത അവസ്ഥയിലായി .ഇത്രയും പ്രായമായ അവസ്ഥയിൽ ശരീരം മുറിച്ചുള്ള ശസ്ത്രക്രീയ അപകടമായതിനാൽ താക്കോൽ ദ്വാര ശസ്ത്രക്രീയ നടത്തുകയായിരുന്നു .ഓർത്തോ പീഡിക്ക് സർജന്മാരായ ഡോക്ടർ ജെറി മാത്യു ,ഡോക്ടർ നിബു എൻ കുര്യൻ ഡോക്ടർ രമാദേവി ഡോക്ടർ ലീല ജോൺ എന്നിവർ ചേർന്നാണ് ശസ്ത്രക്രീയ നടത്തിയത് . ഓർത്തോ പീഡിക്ക് സർജനായ ഡോക്ടർ ജെറി മാത്യു മുൻകൈയെടുത്തു .തുടർന്ന് ഫിസിയോ തെറാപ്പിയിലൂടെ മറിയാമ്മ നടന്നു തുടങ്ങി .

കോന്നി ടി വി എം ആശുപത്രിയിലെ ഓർത്തോ പീഡിക്ക് സർജനായ ഡോക്ടർ ജെറി മാത്യു വാണ് മറിയാമ്മയെ സ്വെഞ്ചറി ആശുപത്രിയിൽ എത്തിച്ചതും തുടർ ചികിത്സ നൽകിയതും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!