Trending Now

ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നു എന്ന് പരാതി: പരിശോധന

 

 

konnivartha.com: സര്‍വീസ് ബസുകളില്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നു എന്ന പരാതിയിന്മേല്‍ ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്, ട്രാഫിക് പോലീസ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി. കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസ്, സര്‍വീസ് ബസുകള്‍ മുതലായവയിലെ 73 ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസറിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമായി.

ചെക്കിംഗ് വാര്‍ത്ത പ്രചരിച്ചതോടെ സര്‍വീസ് ബസുകള്‍ പലതും വഴി മാറി പോയതും കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആളിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.

പരിശോധന വാര്‍ത്ത അറിഞ്ഞ് സര്‍വീസ് മുടക്കിയ വാഹനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ പ്രൈവറ്റ് സ്റ്റാന്‍ഡ്, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു, ട്രാഫിക് പോലീസ് സബ് ഇന്‍സ്പെക്ടര്‍ അജി സാമുവല്‍, കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്പെക്ടര്‍ വിനോദ്, എന്‍ഫോഴ്സ്മെന്റ് എംവിഐ സുകു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.സൂരജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.