ക്വട്ടേഷന്‍ ക്ഷണിച്ചു
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 270796.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ ആഗസ്സ് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ജൂലൈ 31 ന് മുമ്പായി ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.
അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 26 മുതല്‍ ആഗസ്റ്റ് 26 വരെയുളള കാലയളവില്‍ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനസ്ഥാപിക്കുവാന്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ എന്നിവ സഹിതം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി റദ്ദായ അംഗത്വം പുനസ്ഥാപിക്കാം. ഇവര്‍ക്ക് 2023 ലെ ഓണം ഉത്സവബത്ത ലഭിക്കുന്നതല്ലയെന്നും ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.
ജില്ലാ വികസന സമിതി യോഗം
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വനിതാ കമ്മീഷന്‍ സിറ്റിംഗ്
വനിതാ കമ്മീഷന്‍ സിറ്റിംഗ് ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരം ഹാളില്‍ നടക്കും.
ശിശുക്ഷേമം സ്‌കോളര്‍ഷിപ്പ്
സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര / ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് ശിശുക്ഷേമം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2023ല്‍ എസ്എസ്എല്‍സി പാസായി ഉപരിപഠനത്തിന് ചേര്‍ന്ന മേല്‍വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമസമിതി മുഖേനയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
അതിദരിദ്രവിഭാഗത്തില്പ്പെട്
ആദിവാസി ഗോത്രമേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ പട്ടികവര്‍ഗ ഓഫീസറുടെ സാക്ഷ്യപത്രവും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ ഉള്ളക്കം ചെയ്ത അപേക്ഷകള്‍ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് ദത്തെടുക്കല്‍ കേന്ദ്രം, ഐമാലി, ഓമല്ലൂര്‍,പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂലൈ 31ന് മുന്‍പ് ലഭ്യമാക്കണം. ഫോണ്‍: 8547716844, 9447103667.
അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്റര്‍ റിസോഴ്സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ് /ജെന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31ന് അകം ലഭിക്കണം. ഫോണ്‍ : 9497592065.
അവലോകന യോഗം
ഔദ്യോഗിക ഭാഷ ഏകോപന സമിതി അവലോകന യോഗം (വിവിധ വകുപ്പുകള്‍) (25) ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഫാര്‍മസിസ്റ്റ് നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്.അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364, 9497713258.
ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ബിസിവിടി)- ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ഡിസിവിടി)- രണ്ട് വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയം. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : ജൂലൈ 26 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്. ഫോണ്‍ : 0468 2222364, 9497713258.
കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ അതിന് തത്തുല്യമായ വിമന്‍ സ്റ്റഡീസ് സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യതയുളള വനിതകള്‍ക്ക് വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0468 2350220
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ്, കേക്ക്, ബേക്കറി പ്രൊഡക്ട്സ് എന്നിവയുടെ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ 0468 2270243, 8330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.
അപേക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.
സ്പോട്ട് ലേലം
പമ്പാനദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ വിവിധ യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം ജൂലൈ 29,31, ആഗസ്റ്റ് രണ്ട്, അഞ്ച് തീയതികളില്‍ വിവിധ യാര്‍ഡുകളില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ കൊല്ലം എന്ന പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9447103453, 9995919950, 9446845051.