സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നി സി എഫ് ആർ ഡി കോളേജിലെ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വിദ്യാർത്ഥികൾ സമര രംഗത്ത്

 

konnivartha.com  : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണെമെന്ന് ആവശ്യപ്പെട്ട് കോളേജ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം സംഘടിപ്പിച്ചു.

ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥികളും എം എസ് സി രണ്ടാം വർഷ വിദ്യാർത്ഥികളും ചേർന്നാണ് സമരം നടത്തിയത്.കോളേജിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടും വിദ്യാർത്ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറായിട്ടില്ല എന്നും വിദ്യാർഥികളുടെ ഈ ആവശ്യത്തോട് ദാർഷ്ട്യമായ സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു.ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ആണ് നിലവിൽ വിദ്യാർത്ഥികൾ പഠിക്കുന്നത്.

മഴക്കാലമായതിനാൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷക്ക് ഇടയിൽ മഴവെള്ളം ഉത്തരക്കടലാസിൽ വീണ് നശിച്ച സംഭവവും ഉണ്ടായിട്ടുള്ളതായി വിദ്യാർഥികൾ പറയുന്നു.നിരവധി തവണ വിഷയം അഡ്മിനിസ്ട്രേറ്ററെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.അഡ്മിനിസ്ട്രേറ്റർക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം പോലും പരിമിതമാണ്.

ഇന്റർനെറ്റ് സൗകര്യവും ലഭ്യമല്ല.ലൈബ്രറി സൗകര്യമോ കളിസ്ഥലമോ ഇല്ല.രണ്ട് കോളേജ് ബസുകൾ ഉണ്ടായിരുന്നിടത്ത് ഒരു ബസ് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നുണ്ട്.പതിനെട്ടായിരം രൂപയിൽ അധികമാണ് സെമസ്റ്റർ ഫീസ് ആയി വാങ്ങുന്നത്.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും വിഷയം ഉന്നയിക്കുന്ന വിദ്യാർത്ഥികളോട് ദാർഷ്ട്യമായ സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു.

ഉച്ചയോടെ ആണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ഉച്ചക്ക് ശേഷം സമരം നടത്തുമെന്ന് അറിയിച്ച് വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയെങ്കിലും ഇവരുമായി ചർച്ച നടത്തുവാനോ പ്രശ്നം പരിഹരിക്കുവാനോ അഡ്മിനിസ്ട്രേറ്റർ തയ്യാറായില്ല.അഡ്മിനിസ്ട്രേറ്റർ വിദ്യാർത്ഥികളോട് ഈ സമീപനം തുടർന്നാൽ സമരം വരും ദിവസങ്ങളിൽ ശക്തമാക്കാൻ ആണ് വിദ്യാർത്ഥികളുടെ തീരുമാനം.