Trending Now

കോന്നി സെന്റ് ജോർജ് മഹാ ഇടവക പള്ളി യുവജനപ്രസ്ഥാനങ്ങൾ സംയുക്തമായി പ്രതിഷേധ ജ്വാല നടത്തി

 

konnivartha.com: മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വസിക്കൾക്കും നേരെ നടത്തുന്ന അക്രമത്തിനു എതിരെ കോന്നി സെന്റ് ജോർജ് മഹാ ഇടവക പള്ളി യുവജനപ്രസ്ഥാനങ്ങൾ സംയുക്തമായി പ്രതിഷേധ ജ്വാല നടത്തി.

മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ഫാ ജിത്തു തോമസ്, ഫാ സ്റ്റഫിൻ ജേക്കബ്, ഫാ ബ്രിൻസ് അലക്സ്‌, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഐവാൻ വകയാർ, അനി കിഴക്കുപുറം, ട്രസ്റ്റി മോൻസി ഡാനിയേൽ, ബിജോ ബാബു, ബിജിൽ ബി മാത്യു, സഞ്ജു ജോബി, ഐറിൻ എൽസ എന്നിവർ സംസാരിച്ചു. ഭാരതത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടുവാൻ ഭരണകൂടം സമാധാനം നിലപാട് കൈക്കൊള്ളണം എന്ന് യോഗം ആവശ്യപ്പെട്ടു

error: Content is protected !!