പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/06/2023)

വിവരാവകാശ നിയമം: ഏകദിന പരിശീലനം  (ജൂണ്‍17) കാതോലിക്കേറ്റ് കോളജില്‍
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച്  (ജൂണ്‍ 17)രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, ഡോ. കെ.എം. ദിലീപ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

ജില്ലയിലെ ഏല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും. ആദ്യ സെഷനില്‍ വിവരാവകാശ നിയമം: ജനസൗഹൃദ നിയമം, വിവരാവകാശ നിയമം: പുതിയ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എസ്സി /എസ് ടി വിഭാഗക്കാര്‍ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍.116/2022) തസ്തികയുടെ 08.06.2023 തീയതിയിലെ 11/2023/ഡിഒഎച്ച് നമ്പര്‍ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.
)
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി ജൂണ്‍ 30.
ഫോണ്‍: 0471 2570471, 9846033009.
വെബ്‌സൈറ്റ് : www.srccc.in

അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി  സ്‌കീം പ്രകാരം 2023 ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധികയോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ്വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം.  ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
ഫോണ്‍ :  0468  2259952,8281217506, 9995686848.

ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ പ്രതിമാസം 10000 രൂപ നിരക്കില്‍ ഒരു അധ്യയന വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ പരിസരവാസികളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും  അഭിമുഖം നടത്തും.യോഗ്യത : ബിഎഡ്.   യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 24 ന് രാവിലെ 11 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് വയലത്തല പത്തനംതിട്ട സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഫോണ്‍ : 9744034909.

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാരുടെ (എം ഇ സി) അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷമ സംരംഭ പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്,നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കും.പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 വയസിനും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍  പരിഞ്ജാനം അഭികാമ്യം, കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതാണ്. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. സിഡിഎസ് സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡോറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂണ്‍ 19 വൈകിട്ട് അഞ്ചു വരെ നീട്ടി.
ഫോണ്‍ . 0468 2221807
അഭിമുഖം 21 ന്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിവര ശേഖരണം നടത്തി ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്),  ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ ( സിവില്‍)  ഐടിഐ (സര്‍വേയര്‍)   യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21 ന് രാവിലെ 11 നാണ് അഭിമുഖം. ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വിദ്യാകിരണം പദ്ധതി
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍)  ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂള്‍ , കോളേജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അര്‍ഹരായവര്‍  ജൂലൈ 31 ന് അകം ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2325168.അപേക്ഷ ക്ഷണിച്ചു
സഹചാരി പദ്ധതിയില്‍ അവാര്‍ഡ് നല്‍കുന്നതിനായി ജില്ലയിലെ എന്‍എസ്എസ്/എന്‍സി സി /എസ്പിസി  യൂണിറ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഗവണ്‍മെന്റ് / എയ്ഡഡ് / പ്രൊഫെഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നല്‍കുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്എസ്/എന്‍സി സി /എസ്പിസി യൂണിറ്റുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.സഹചാരി പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റിന് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും മൊമെന്റോയുമാണ് നല്‍കുന്നത്.
താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31.
ഫോണ്‍ : 0468 2325168.


വിജയാമൃതം പദ്ധതി

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി, അല്ലെങ്കില്‍ വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്സ്, പി.ജി/പ്രൊഫഷണല്‍ കോഴ്സുകള്‍  എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള  വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സാമഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍  മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31.
ഫാണ്‍: 0468 2325168.
മാതൃജ്യോതി
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000 രൂപ ക്രമത്തില്‍ കുഞ്ഞിന് രണ്ടുവയസ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്ന  മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ  രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍  മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  ജൂലൈ 31.
ഫോണ്‍ : 0468 2325168.
പരിരക്ഷ പദ്ധതി
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന  പരിരക്ഷ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2325168.വിദ്യാ ജ്യോതി
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍  ജൂലൈ 31 ന് അകം ആവശ്യമായ രേഖകള്‍ സഹിതം സുനീതി പോര്‍ട്ടല്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2325168.


സ്വാശ്രയ പദ്ധതി

70 ശതമാനമോ അതില്‍ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബി പി എല്‍ വിഭാഗത്തില്‍  ഉള്‍പ്പെട്ട ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്ത സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള സ്വാശ്രയ പദ്ധതിയുടെ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 31 ന് അകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ : 0468 2325168.പരിണയം
ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട  ഭിന്നശേഷിക്കാരായ  പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും വിവാഹത്തിനുള്ള  സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവര്‍ സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2325168.


ശിശുക്ഷേമ സമിതിയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്ന് (ജൂണ്‍17)

എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്ന് (ജൂണ്‍ 17) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഉദ്ഘാടനം ചെയ്യും.
നെടുംകുന്നം എസ്ജെബി കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ അസി.പ്രൊഫസര്‍ ഡോ. സുജിത്രന്‍ വിദ്യാര്‍ഥികള്‍ക്കും പെരുമ്പാവൂര്‍ ജി ജി എച്ച് എസ്എസ് റിട്ട പ്രിന്‍സിപ്പലും കരിയര്‍ മോട്ടിവേറ്ററുമായ എസ്. സുകു രക്ഷകര്‍ത്താക്കള്‍ക്കും ക്ലാസെടുക്കും.

പോത്ത്, ആട്ടിന്‍കുട്ടി വളര്‍ത്തല്‍: അപേക്ഷ ക്ഷണിച്ചു
പോത്തിന്‍കുട്ടികളേയും ആട്ടിന്‍കുട്ടികളേയും വളര്‍ത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കര്‍ഷകരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍ കുട്ടികളെയോ വളര്‍ത്താന്‍ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല. എന്നാല്‍, വളര്‍ത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനല്‍കണം. എം.പി.ഐ. മാര്‍ക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. ഒന്‍പതു മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും.

 

പദ്ധതിയിലെ രജിസ്ട്രേഷന്‍ ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും എം.പി.ഐ. യുടെ വെബ്‌സൈറ്റായ www.meatproductsofindia.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281110007, 9947597902. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ട ഇ-മെയില്‍: [email protected].