പത്തനംതിട്ട ജില്ലാതല പട്ടയമേള: 166 പട്ടയങ്ങള്‍ വിതരണം ചെയ്യും
ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങള്‍ വിതരണം ചെയ്യും. തിരുവല്ല താലൂക്കില്‍ ഒന്‍പത് എല്‍എ പട്ടയങ്ങളും 13 എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 22 പട്ടയങ്ങള്‍ വിതരണം ചെയ്യും. റാന്നി താലൂക്കില്‍ 68 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 72 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോന്നി താലൂക്കില്‍ 17 എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. കോഴഞ്ചേരി താലൂക്കില്‍ ആറ് എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ എട്ട് പട്ടയങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ താലൂക്കില്‍ അഞ്ച് എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. വിവിധ താലൂക്കുകളിലായി ലഭിച്ച അപേക്ഷകളെല്ലാം സമയബന്ധിതമായി പരിശോധിക്കുവാനും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു
പ്രീ ഡിഡിസി യോഗം പതിനേഴിന്
ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസ പ്രി ഡിഡിസി യോഗം ഈ മാസം പതിനേഴിന് രാവിലെ പതിനൊന്നിന് ഓണ്‍ലൈനായി ചേരും.
സംശയ ദുരീകരണത്തിന് വിളിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ മോഡല്‍ പോളിടെക്‌നിക് കോളജുകളിലും, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളജിലും 2023-2024 അധ്യയന വര്‍ഷത്തില്‍ വിവിധ ഡിപ്ലോമാ കോഴ്‌സിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും, കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും താഴെ പറയുന്ന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന മോഡല്‍ പോളിടെക്നിക്കില്‍ നേരിട്ടോ,ഫോണ്‍ നമ്പര്‍ മുഖേനയോ ബന്ധപ്പെടാം.
കരുനാഗപ്പള്ളി- (04762 623597, 8547005083),മറ്റക്കര- (04812 542022, 8547005081),പൈനാവ്- (04862 2322460, 8547005084),മാള- (04802 720746, 8547005080),കുഴല്‍മന്ദം- (04922 2729007, 8547005086),വടകര-(04962 524920, 8547005079), കല്യാശേരി- (04972 780287, 8547005082),പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ് -(8547005035, 9562401737),യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു.
അപേക്ഷ ക്ഷണിച്ചു
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവോടു കൂടി കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ പിജി / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെയര്‍ഹൌസ് ആന്‍ഡ് ഇന്‍വെന്ററിമാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്, കെല്‍ട്രോണ്‍ നോളഡ്ജ്‌സെന്റര്‍,ആലുവഫോണ്‍ – 8136802304
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2022-2023 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.
2022-2023 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.
മാര്‍ക്ക് ലിസ്റ്റ് (ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റ്), ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസുബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും, ഫോണ്‍-0468-2327415.
പരിശോധന നടത്തി
പത്തനംതിട്ട ജില്ലയിലെ, മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ പ്രദേശത്ത് ഏഴ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നായി 48.35 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 25 സ്ഥാപനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റിപ്പോര്‍ട്ട്, മഹസര്‍ എന്നിവയുള്‍പടെ തുടര്‍നടപടിക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
ബിസിനസ്സ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം
പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിട്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ജൂണ്‍ 19 മുതല്‍ 30 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍,ഐഡിയ ജനറേഷന്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങി നിരവധി സെഷനുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍ടിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ ). താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ജൂണ്‍ 16 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890/2550322/7012376994.
തീയതി നീട്ടി
ഡിജിറ്റല്‍ സര്‍വേയില്‍ ഉള്‍പ്പെട്ട കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയായതിന്റെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി ജൂണ്‍ 17 വരെ നീട്ടിയതായി സര്‍വേ ഭൂരേഖ വകുപ്പ് (റേഞ്ച്) അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468 2961209
അപേക്ഷ ക്ഷണിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ഗവ. എല്‍.പി സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എന്‍.വൈ.എസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 9497614380
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോര്‍ സ്‌ക്കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രഡിറ്റേഷനോടു കൂടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു, ബിരുദം, എഞ്ചനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്‌പോര്‍ട്‌സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചനീയര്‍, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജര്‍, സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്, ഫിറ്റ്നസ് കോച്ച് എന്നിങ്ങനെ സ്‌പോര്‍ട്‌സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്‌സുകളില്‍ നിന്നും ലഭിക്കും. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും.ഫോണ്‍: 8891675259, 9746868505, 7902633145. വെബ്സൈറ്റ് www.smri.in
ഇന്ദുചൂഡന്‍ അനുസ്മരണം (14)
എസ്എസ്‌കെ പത്തനംതിട്ടയുടെയും പത്തനംതിട്ട ബേര്‍ഡേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ദുചൂഡന്‍ അനുസ്മരണവും ജന്മശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും (14) നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്‌കൂളില്‍ നടക്കും. ഇലന്തൂര്‍ ബ്ലോക്ക ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സമഗ്രശിക്ഷാ കേരളയുടെ ട്രെയിനറും പത്തനംതിട്ട ബേര്‍ഡേഴ്‌സ് പ്രസിഡന്റുമായ ജിജി സാം കോര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ ജോര്‍ജ് എസ് ജോര്‍ജ്, അമ്പാടി സുഗതന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ക്വട്ടേഷന്‍ നീട്ടി
പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതി മാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ജൂണ്‍ 15ന് നിശ്ചയിച്ചിരുന്ന ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 20 വൈകിട്ട് മൂന്ന് വരെ നീട്ടി. ഫോണ്‍ 0468-2322014
ടെണ്ടര്‍ ക്ഷണിച്ചു
പെരുനാട് റാന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29 ഉച്ചയ്ക്ക് 2 വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുനാട് റാന്നി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ – 82818 65257.
പരിശോധന നടത്തി
ജില്ലയിലെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വിവിധ കച്ചവട ഹോട്ടലുകള്‍, മാര്‍ജിന്‍ ഫ്രം മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്ഥാപനങ്ങള്‍, സ്റ്റാളുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനൊപ്പം കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 45 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 12 വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 90 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു