പത്തനംതിട്ട : പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റിൽ.അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകരവടക്കേവീട്ടിൽ രാഘവന്റെ മകൻ രവീന്ദ്രൻ (57),ഇയാളുടെ മകൻ മണികണ്ഠൻ എന്നിവരാണ്ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന്
നടത്തിയ റെയ്ഡിൽ പിടിയിലായത്.
വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോകഞ്ചാവ് പിടിച്ചെടുത്തു. രവീന്ദ്രൻ മുമ്പ് അബ്കാരികേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷഅനുഭവിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി സ്വപ്നിൽമധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്നടപടി. ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും,
നർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെഎ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് റെയ്ഡ്
നടന്നത്. പ്രതികൾ നാളുകളായി പോലീസിന്റെനിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽതിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെനിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ ലഹരിവേട്ടനടന്നിരുന്നു. അതിഥിതൊഴിലാളി ഉൾപ്പെടെഅറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാൾമുർഷിദാബാദ് ലാൽഗോല രാജാരാംപുർചക്മാഹാറം എന്ന സ്ഥലത്ത് മോർട്ടുജ മകൻ പിന്റുഷെയ്ഖ് (28) എന്നയാളെ ഒരു കിലോകഞ്ചാവുമായാണ് അടൂർ ഏഴാംമൈലിൽ വച്ച്ഏനാത്ത് പോലീസും ഡാൻസാഫ് സംഘവും ചേർന്ന്
പിടികൂടിയത്.
ജില്ലയിൽ ലഹരിവസ്തുക്കളുടെകൈമാറ്റവും വില്പനയും തടയുന്നതിന് ശക്തമായ
നടപടികളാണ് പോലീസ് കൈക്കൊണ്ടുവരുന്നതെന്ന്ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദ്യാലയങ്ങളുടെപരിസരങ്ങളിൽ എല്ലാത്തരം ലഹരിമരുന്നുകളുടെയും
സാന്നിധ്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകംശ്രദ്ധപതിപ്പിക്കാൻ പോലീസിന് നിർദേശം
നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവിഅറിയിച്ചു.റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ്ഐ അനൂപ്, അടൂർ എസ് ഐ മനീഷ്,ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി
ഓമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, സുജിത്,അടൂർ പോലീസ് സ്റ്റേഷനിലെ സി പി ഓ സൂരജ്തുടങ്ങിയവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽഹാജരാക്കി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയുള്ളവിവരങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണംനടക്കുകയാണ്.