konnivartha.com : ഹയര്‍സെക്കന്‍ഡറി പാസായിട്ടും ആഗ്രഹിച്ച കോഴ്സിന് ചേരാന്‍ കഴിയാത്ത മനോ വിഷമത്തില്‍ പതിനേഴുകാരി ജീവനൊടുക്കി .
കോന്നി തെങ്ങുംകാവ് കൊച്ചു പ്ലാവിളയില്‍ ശശികുമാര്‍ ഉഷ ദമ്പതികളുടെ മകള്‍ ആദിത്യ (17) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത് . ബി എസ് സി നഴ്സിംഗ് പഠിക്കാന്‍ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു . എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചേരുവാന്‍ കഴിഞ്ഞില്ല .
പെണ്‍കുട്ടിയുടെ അച്ഛന് അസുഖ ബാധിതനായി മുന്‍പ് മരണപ്പെട്ടിരുന്നു . അമ്മ വീട്ടു ജോലിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത് . മുറിയ്ക്ക് ഉള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . കോന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു