Trending Now

പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍നിന്ന് പഠിച്ച് തുടങ്ങണം: ഡെപ്യൂട്ടി സ്പീക്കര്‍

പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്ന്  പഠിച്ച് തുടങ്ങണമെന്നും വീട്ടിലും അത് ശീലമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

 

അടൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി പരിസ്ഥിതിയോട് ഇണങ്ങിച്ചേരാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ട ധര്‍മ്മം അധ്യാപകര്‍ക്കാണന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ഹെഡ്മിസ്ട്രസ് ശോഭ, രക്ഷാകര്‍തൃസമതി അംഗങ്ങളായ പി.പി. തമ്പികുട്ടി, അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.