Trending Now

കല്ലേലി കാവില്‍ ദ്രാവിഡ ആചാര പ്രകാരം അനുഷ്ഠാനനിഷ്ഠയോടു കൂടി ചിലപ്പതികാരകഥയുമായി മന്നാന്‍ കൂത്തും കന്നിയാട്ടവും കെട്ടിയാടും

കല്ലേലി കാവില്‍ ദ്രാവിഡ ആചാര പ്രകാരം അനുഷ്ഠാനനിഷ്ഠയോടു കൂടി ചിലപ്പതികാരകഥയുമായി മന്നാന്‍ കൂത്തും കന്നിയാട്ടവും കെട്ടിയാടും
———————————————————————–
പത്തനംതിട്ട : വായ്‌ മൊഴികളിലൂടെ തലമുറകള്‍ക്ക് കൈമാറി കിട്ടിയ പാരമ്പര്യ കലകള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സംഘമിക്കുന്നു .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു ഉത്സവവും നവീകരിച്ച തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയസമര്‍പ്പണം , കല്ലേലി ആദിത്യ പൊങ്കാലയും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനംവും ഈ മാസം 14 മുതല്‍ 23 വരെ നടക്കും .പത്താമുദയ ദിനമായ ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പാരമ്പര്യ കലകളായ മന്നാന്‍ കൂത്ത്‌ ,ഭാരത കളി ,തലയാട്ടം കളി ,കുംഭ പാട്ട് എന്നിവ കെട്ടി യാടുകയും കൊട്ടി പാടുകയും ചെയ്യും .
കോവിലന്‍റെയും ക ണ്ണകിയുടെയും കഥപറയുന്ന മന്നാന്‍ കൂത്ത്‌ കെട്ടിയാടുകയും കൊട്ടി പാടുകയും ചെയ്യുന്നത് ഇടുക്കി കോവില്‍ മല ഗോത്ര മന്ത്രി രാജപ്പന്‍ രാജ മന്നാനും സംഘവുമാണ് .
വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍.മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്‍റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്‍റെ ആസ്ഥാനമായ കാഞ്ചിയാര്‍ മലയിലാണ് ‘കാലവൂട്ട്’ ഉത്സവം എന്ന മന്നാം കൂത്ത്‌ വിളവെടുപ്പുത്സവം നടക്കുന്നത് .
ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ അകം കളത്തിലും പുറം കളത്തിലും മന്നാന്‍ കൂത്ത്‌ ആടിപാടും .വിദേശ രാജ്യങ്ങളില്‍ നിന്ന് നരവംശ ശാത്രജ്ഞര്‍ മന്നാന്‍ കൂത്ത്‌ കാണുവാന്‍ എത്തിച്ചേരും .
അരിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ന്ന കൂട്ടാണ് മുഖത്ത് തേക്കുന്നത്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണിയും. ആണുങ്ങള്‍ മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടും. കഥാപാത്രം രംഗത്ത് വരുന്നതിന് മുന്നോടിയായി തിരശ്ശീല ഉയര്‍ത്തി പിടിക്കുകയും ആചാരപ്പാട്ട് പാടുകയും ചെയ്യും. കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ളതാണ് ആചാരപ്പാട്ട്. തുടര്‍ന്നാണ് കോവിലന്‍പാട്ട് തുടങ്ങുന്നത്.കൂത്തിനിടയില്‍ നടത്തുന്ന സവിശേഷമായ നൃത്തമാണ് ‘കന്നിയാട്ടം’. സ്ത്രീകളാണ് കന്നിയാട്ടം നടത്തുന്നത്. കൂത്ത് അനുഷ്ഠാനനിഷ്ഠയോടു കൂടി നടത്തുമ്പോള്‍ മാത്രമേ കന്നിയാട്ടം നടത്താറുള്ളൂ.കല്ലേലി കാവില്‍ ആചാര അനുഷ്ടാനത്തോടെ മന്നാന്‍ കൂത്ത്‌ നടക്കും .
കണ്ണകിയുടെ കഥ ആവേശകരമായ മുഹൂര്‍ത്തങ്ങളിലെത്തുന്ന സന്ദര്‍ഭങ്ങളിലാണ് കന്നിയാട്ടാക്കാരിറങ്ങുന്നത്. അതോടെ വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യും ഗോത്രവര്‍ഗ്ഗക്കാരുടേതായ “മന്നാന്‍ കൂത്ത്” എന്ന അനുഷ്ഠാനകലാരൂപം അതിന്‍റെ എല്ലാ തനിമയോടും കൂടി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നിറഞ്ഞാടുമ്പോള്‍ ആദിമ കലകളായ ഭാരത കളി ,തലയാട്ടം കളി ,കുംഭ പാട്ട് എന്നിവയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പഴമയുടെ ആചാരമായി രാത്രിയില്‍ കൊട്ടി പാടുകയും കെട്ടി യാടുകയും ചെയ്യും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!