Trending Now

അടൂര്‍ – കാന്തല്ലൂര്‍ പുതിയ ബസ് സര്‍വീസ് അനുവദിച്ചു

 

konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അടൂര്‍ നിന്നും കാന്തല്ലൂരിലേക്ക് പുതിയ ബസ് സര്‍വീസ് അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് നോണ്‍ എസി സൂപ്പര്‍ഫാസ്റ്റ് ആണ് അടൂരിനായി അനുവദിച്ചത്. തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് ഈ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

 

ഉച്ചയ്ക്ക് 12.30ന് അടൂരില്‍ നിന്നും പുറപ്പെടുന്ന ഈ സര്‍വീസ് എട്ടു മണിക്കൂര്‍ 45 മിനിറ്റ് റണ്ണിംഗ് ടൈം എടുത്ത് രാത്രി 9.15 ന് കാന്തല്ലൂരില്‍ എത്തും. കാന്തല്ലൂരില്‍ നിന്നും രാവിലെ ഏഴിന് പുറപ്പെട്ടു വൈകുന്നേരം 3.45 ന്് അടൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ദേശീയ ടൂറിസം ഭൂപടത്തില്‍ ഇതിനകം ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സര്‍വീസ് വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഈ സര്‍വീസ് ഉടന്‍ ഫ്ളാഗ് ഓഫ് ചെയ്യാനാകുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു.

error: Content is protected !!