സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

തിരുവനന്തപുരം: 2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഓഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദര്‍ നേടി. ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ പാടിയ ഷഹബാസ് അമന്‍ മികച്ച ഗായകനായപ്പോള്‍ സിതാര മികച്ച ഗായികയായി. ടേക്ക് ഓഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകന്‍.

മറ്റു പുരസ്കാരങ്ങള്‍:

മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
സ്വഭാവ നടി – പോളി വല്‍സന്‍ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് – എം.എ. നിഷാദ് (കിണര്‍)
തിരക്കഥാകൃത്ത് – സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)
മേക്കപ്പ്മാന്‍ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്ര സംയോജകന്‍ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍ – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം – സ്വനം
പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)
ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീതസംവിധായകന്‍ – എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)
ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം)
ക്യാമറ – മനേഷ് മാധവ് (ഏദന്‍)
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍ (ടേക്ക് ഓഫ്)
ഗാനരചയിതാവ് – പ്രഭാവര്‍മ (ക്ലിന്റ്)
തിരക്കഥ (അഡാപ്‌റ്റേഷന്‍) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) – അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – എം. സ്‌നേഹ (ഈട)
നൃത്ത സംവിധായകന്‍ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു