Trending Now

ആദി ഗുരു പ്രപഞ്ചം :എല്ലാവരോടും സ്നേഹപൂര്‍വ്വം പെരുമാറിയാല്‍ രോഗം താനെ മാറും : പത്മ ശ്രീ ലക്ഷ്മിക്കുട്ടി അമ്മ

ആദി ഗുരു പ്രപഞ്ചം :എല്ലാവരോടും സ്നേഹപൂര്‍വ്വം പെരുമാറിയാല്‍ രോഗം താനെ മാറും : പത്മ ശ്രീ ലക്ഷ്മിക്കുട്ടി അമ്മ
തിരുവനന്തപുരം വിതുര കല്ലാറില്‍നിന്നും രണ്ടു കിലോമീറ്റര്‍ഉള്ളില്‍ കൊടുംകാട്ടില്‍ വെച്ച് പത്മ ശ്രീ ലക്ഷ്മികുട്ടിയമ്മയെ “കോന്നി വാര്‍ത്ത ഡോട്ട് കോം” കണ്ടു മുട്ടി :പച്ചില മരുന്നുകള്‍ നുള്ളുന്ന ഈ അമ്മയെ അടുത്തറിയാം
…………………………………………………………………………………………………………..

ആദി ദ്രാവിഡ നാഗ ഗോത്രസംസ്‌കാരത്തിന്‍റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ .കാട്ടറിവുകള്‍ പച്ചില രഹസ്യമായി കൊണ്ട് നടക്കാതെ അനേകായിരം ആളുകള്‍ക്ക് പുതു ജീവിതം പകര്‍ന്നു നല്‍കിയ ഈ അമ്മയുടെ ജീവിത ചര്യ തന്നെയാണ് അപൂര്‍വ്വ വൈദ്യ പാടവത്തിനു കാരണം .രാജ്യം പത്മ ശ്രീ നല്‍കി ആദരിച്ചപ്പോള്‍ ഈ അമ്മ വീണ്ടും എളിമ നിലനിര്‍ത്തുന്നു .ഏഴര വെളുപ്പിനെ എഴുന്നേല്‍ക്കുകയും വനത്തില്‍ നിന്നും തൊടിയില്‍ നിന്നും ശേഖരിക്കുന്ന മരുന്നുകള്‍ അരച്ച് എണ്ണകാച്ചുകയും ,പേപ്പട്ടി വിഷം ,കടുവാ ചിലന്തി വിഷം ,പാമ്പും വിഷം എന്നിവയ്ക്ക് ഉള്ള അപൂര്‍വ്വ മരുന്നുകള്‍ നല്‍കുന്നു.പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.

പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.

1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.

ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.

ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!