കരിമ്പ് പുല്ലല്ല, പുലിയാണ്

 

മഞ്ഞപ്പിത്തത്തിന് കരിമ്പ് ജ്യൂസ്. മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പ് ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്
കരിമ്പ്ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്. ഔഷധഗുണമുള്ള ജ്യൂസ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.കരിമ്പിന്‍ ജ്യൂസിന്റെ വിവിധ ഗുണങ്ങളെപ്പറ്റി അറിയൂ

കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി. മധുരത്തിന്‍റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ്‌ . ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ്‌നീര് സംസ്‌കരിച്ച് കാറുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്.
കരിമ്പിന്റെ നീര് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും. കരിമ്പിൻ നീരും കൊടിത്തൂവ കഷായവും ചേർത്ത് ഉണ്ടാക്കുന്നതാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്ന യാഷശർക്കര.കടുത്ത വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. നല്ല രുചിയും ക്ഷീണമകറ്റാനുള്ള കഴിവും മറ്റ് ജ്യൂസുകളേക്കാള്‍ ഫ്രഷാണ് ഇതെന്ന ധാരണയുമാണ് പലരെയും കരിമ്പ് ജ്യൂസിലേക്ക് ആകര്‍ഷിക്കുന്നത്. ശുദ്ധമായ കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു