konnivartha.com/പാലക്കാട് : പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ഒരുക്കിയ യാഗ ശാലയിൽ മൂലമന്ത്രം ചൊല്ലി ക്ഷേത്രം തന്ത്രി ഗണപതി ഗണപതി ഹോമം നടത്തിയതോടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ധന്വന്തരി യാഗ പരമ്പരക്ക് തുടക്കമായി.
പുലർച്ചെ 5.30 ന് ക്ഷേത്രം തന്ത്രി കണിമംഗലം കണിമംഗലം വാസുദേവൻ നമ്പൂതിരിയാണ് യാഗശാലയിൽ ഗണപതി ഹോമത്തിനായി ദീപം പകർന്നത്. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക യാഗപീഠത്തിൽ ഉപവിഷ്ടനായത്തോടെ മന്ത്രോചാരണങ്ങൾ മുഴങ്ങി. ഹോമകുണ്ഠത്തിൽ അഗ്നി തെളിയിച്ചതോടെ ഒന്നാം ദിന ശ്രീ മഹാ ലക്ഷ്മി യാഗത്തിന് തുടക്കമായി.
വൈകുന്നേരം 4.30 ന് നടന്ന സന്യാസി സദസ്സിൽ സ്വരൂപാനന്ദ സ്വാമി, പ്രഭാകരാനന്ദ സ്വാമി, കൃഷ്ണാത്മാനന്ദ സരസ്വതി, സുധാകരബാബു, ദേവാനന്ദപുരി സ്വാമി, ബ്രഹ്മശ്രീ ലക്ഷ്മണ സ്വാമി എന്നിവർ പ്രഭാഷണം നടത്തി.
യാഗ നഗരിയിൽ ഹോമിയോ ഡിസ്‌പെൻസറി കൗണ്ടർ പ്രവർത്തനം ആരംഭിച്ചു.അമ്പോറ്റി തമ്പുരാൻ H.H മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാട് ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഇവിടെ നിന്ന് സൗജന്യ പരിശോധനയും, സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.