തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചിത്വ, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തമാസം നാലിന് ശില്‍പശാല സംഘടിപ്പിക്കും. ശുചിത്വമിഷന്‍ ഡയറക്ടര്‍, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. എല്ലാ പഞ്ചായത്ത് അധ്യക്ഷന്മാരും സെക്രട്ടറിമാരും ശില്‍പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം തെക്കേക്കര, ഇലന്തൂര്‍, കുളനട, മൈലപ്ര, പ്രമാടം, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, വള്ളിക്കോട്, കോഴഞ്ചേരി, ചിറ്റാര്‍, റാന്നി പെരുനാട്, വെച്ചൂച്ചിറ, റാന്നി, ഏഴംകുളം, കൊറ്റനാട്, നിരണം, നാരങ്ങാനം, മെഴുവേലി, സീതത്തോട്, പെരിങ്ങര, വടശേരിക്കര, നാറാണംമൂഴി, ചെന്നീര്‍ക്കര, ആറന്മുള, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പറക്കോട്, പന്തളം, കോന്നി, മല്ലപ്പള്ളി, റാന്നി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും, പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും 2023- 24 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. കൂടാതെ, പത്തനംതിട്ട നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും ജില്ലാആസൂത്രണ സമിതി അംഗീകാരം നല്‍കി.
ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലേലം ഏപ്രില്‍ 17 ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും മുറിച്ചു മാറ്റിയ ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങള്‍ വില്‍ക്കുന്നതിനായി ഏപ്രില്‍ 17 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം നടത്തും. താത്പര്യമുളളവര്‍ക്ക് ഏപ്രില്‍ 17 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജരായി നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
വെബിനാര്‍ സംഘടിപ്പിക്കുന്നു
വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രേണര്‍ഷിപ് ഡെവലപ്പ്മെന്റ് ( കെ ഐ ഇ ഡി ) ഹ്യൂമന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ മാര്‍ച്ച് 31ന് വൈകുന്നരം അഞ്ചു മുതല്‍ ആറു വരെ വെബിനാര്‍ സങ്കടിപ്പിക്കുന്നു.പങ്കെടുക്കാ
കാലവധി നീട്ടി
പത്തനംതിട്ട കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് ഏപ്രില്‍ 29 വരെ കാലാവധി അനുവദിച്ചു.കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ പരമാവധി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04682 320158
യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. കെ. സാനു മാസ്റ്ററാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഫലപ്രഖ്യാപനം നടത്തിയത് .
വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്.കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.കലാ സാംസ്‌കാരിക മേഖലയില്‍ ചലച്ചിത്രനടന്‍ ആസിഫ് അലി അവാര്‍ഡിനര്‍ഹനായി.
അഭിനയത്തികവോ
കാര്‍ഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാര്‍ഷിക സംസ്‌കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നല്‍കി വിജയിപ്പിച്ച എസ്. പി സുജിത്താണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്.പ്രകൃതി സൗഹൃദ വ്യാവസായിക മാതൃകയുടെ മുഖമായ സഞ്ചി ബാഗ്സ് സി.ഇ.ഒ. ആതിര ഫിറോസ് വ്യവസായം/സംരഭകത്വം മേഖലയില്‍ അവാര്‍ഡിനര്‍ഹനായി. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറിയ ഗാന്ധിഭവന്‍ സാരഥി അമല്‍ രാജ് സാമൂഹിക സേവന മേഖലയില്‍ നിന്നും യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു
മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിസ്വീകരിക്കുന്നതിന് ജില്ലയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍, നിരോധിതവസ്തുക്കളായ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍,കോട്ടഡ് പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍,തോരണങ്ങള്‍ മുതലായവയുടെ ഉപയോഗം, വില്‍പ്പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, കിടാരത്തില്‍ ക്രിസ് ടവര്‍, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ അറിയിക്കാം. ഇ-മെയില്‍ enfocomplaintcellpta@gmail.
തസ്തിക ഒഴിവ്
കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്നഴ്സ്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് ഒഴിവ്. യോഗ്യത -സ്റ്റാഫ്നഴ്സ്- ജിഎന്‍ എം/ ബി എസ് സി. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.ഫിസിയോതെറാപിസ്
ഹൗസ്‌കീപ്പിംഗ് സ്റ്റാഫ്-എട്ടാംക്ലാസ്,പ്രായപരി
സെക്കന്ററി പാലിയേറ്റീവ് ദിനാചാരണവും കുടുംബ സംഗമവും നടത്തി
പുളിക്കീഴ് ബ്ലോക്കിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും അഡ്വ. മാത്യു ടി തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും, ചാത്തന്‍ങ്കരി സി എച്ച് സി യുടെയും, ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ പാലിയേറ്റീവ് ദിന സന്ദേശം നല്‍കി. ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാല്‍, അരുന്ധതി അശോക്, സി കെ അനു, മറിയാമ്മ എബ്രഹാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, എസ് ചന്ദ്രു, കുമാര്‍, പി ആര്‍ അനുതങ്കം എന്നിവര്‍ പങ്കെടുത്തു.
യൂണീഫോം വിതരണം ചെയ്തു
കുളനട ഗ്രാമ പഞ്ചായത്തിന്റെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഉണ്ണി കൃഷ്ണ പിള്ള , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ ദേവി, ഗ്രാമ പഞ്ചായത്ത് അംഗം ബിജു പരമേശ്വരന്‍ , സിബി നൈനാന്‍ ,വി.ഇ.ഒ വിനയകുമാര്‍ ,കണ്‍സോര്‍ഷ്യം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കി കുളനട ഗ്രാമപഞ്ചായത്ത്
2022-23 സാമ്പത്തിക വര്‍ഷത്തിലെ, അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്‍കുന്ന പദ്ധതി കുളനട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി കൃഷ്ണ പിള്ള, വാര്‍ഡ് അംഗം പുഷ്പകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ് ബി ചിത്ര അങ്കണവാടി അധ്യാപക – അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു