konnivartha.com : ഓമല്ലൂർ ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷം പത്തനംതിട്ട ഡിവൈ എസ് പി എസ് .നന്ദകുമാർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗീശ്വര ആശ്രമം അംഗം പ്രവീൺ ശർമ്മ, ശബരിഗിരി സഹകരണ സംഘം പ്രസിഡണ്ട് എജി ഉണ്ണികൃഷ്ണൻ ,മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമൻ, ആശ്രമം ട്രസ്റ്റി ശാന്തി പ്രഭ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
മാർച്ച് 20മുതൽ 22വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.റഷ്യയിൽ നിന്നടക്കം നിരവധി ഭക്തരാണ് ഓമല്ലൂർ ആശ്രമത്തിൽ എത്തിയിട്ടുള്ളത്