Trending Now

ആദിവാസി കുട്ടികള്‍ അക്ഷരത്തിന്‍റെ ബാല പാഠം തുറന്നു

Spread the love

 

ആരണ്യകം ഗുരുകുല സ്കൂളിലെ ആദിവാസി കുട്ടികള്‍ അക്ഷരത്തിന്‍റെ ബാല പാഠം തുറന്നു .കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 5,6 വാര്‍ഡുകള്‍ ചേര്‍ന്ന കൊക്കാത്തോട്‌ കോട്ടാംപാറ കുറിച്ചി യില്‍ വനത്തില്‍ ഉള്ള ഗുരു കുല സ്കൂളില്‍ പഠിക്കുന്ന അഞ്ചു പേരില്‍ മൂന്നു പേരും തെറ്റില്ലാതെ അക്ഷരം കുറിക്കുവാന്‍ പഠിച്ചു .ഉ ള്‍ വനത്തില്‍ കഴിഞ്ഞിരുന്ന മലപണ്ടാര വിഭാഗത്തിലെ നാല് കുടുംബങ്ങളെ യാണ് വന പാലകര്‍ നാടുമായി അതിര്‍ത്തി ഉള്ള വന മേഖലയില്‍ എത്തിച്ചത് .ചെറിയ കുടിലുകള്‍ തീര്‍ത്തു കൊണ്ട് ഇവരെ ഇവിടെ താമസിപ്പിച്ചു .പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കുവാന്‍ ഇവര്‍ക്ക് ഇഷ്ടം അല്ല .കാട്ടു വിഭവങ്ങള്‍ ആണ് ആഹാരം .വേനല്‍ കടുത്തതോടെ വനത്തില്‍ ആഹാരം കുറഞ്ഞു .ഇതിനാല്‍ ബീറ്റ് ജോലി ഉള്ള വനപാലകര്‍ ഇവരെ വനത്തില്‍ നിന്നും ഇറക്കി കൊണ്ട് വന്നു നാടിനോട് ചേര്‍ന്ന സ്ഥലത്ത് താമസിപ്പിച്ചു .ഇതിലെ അഞ്ചു കുട്ടികളെ സമീപ ട്രൈബല്‍ സ്കൂളില്‍ ചേര്‍ത്തു.ഒരു മാസം മുന്‍പാണ് കുട്ടികളെ ഇവിടെ ചേര്‍ത്തത് .ശരണ്യ ,അമ്പിളി ,ലക്ഷി എന്നീ കുട്ടികള്‍ അ മുതല്‍ ഏ വരെ തെറ്റില്ലാതെ എഴുതുവാന്‍ പഠിച്ചിട്ടുണ്ട്

 

.കാട്ടാത്തിയില്‍ ആദിവാസി കോളനി ഉണ്ട് .എന്നാല്‍ കോളനിയില്‍ കഴിയുവാന്‍ ഇവര്‍ക്ക് താല്പര്യം ഇല്ല സമീപ വാസിയായ പെണ്‍കുട്ടിയാണ് അക്ഷരങ്ങള്‍ ഇവര്‍ക്ക് പഠിപ്പിച്ചു നല്‍കിയത് .മുന്‍പ് ഇവിടെ നല്ല രീതിയില്‍ സ്കൂള്‍നടന്നിരുന്നു .അച്ഛനും അമ്മയും വന വിഭങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടി കൊണ്ട് പോകും .ഇതിനാല്‍ സ്കൂള്‍ നടത്തിപ്പ് പ്രതിസന്ധി നേരിട്ടു.ഉ ള്‍ വനത്തിലേക്ക് തന്നെ പോകുവാന്‍ ഉള്ള ആഗ്രഹത്തിലാണ് ഇവര്‍ .ഇവരുടെ കൂടെ ഉണ്ടായിരുന്ന 14 കാരി കഴിഞ്ഞിടെ പ്രസവിച്ചു .ഉള്‍ വനത്തില്‍ അവശതയില്‍ കണ്ട കുട്ടിയെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു .ഇവിടെ വെച്ചു പെണ്‍കുഞ്ഞിനു ജന്മം നല്‍കി .വനത്തില്‍ വേനല്‍ മാറുമ്പോള്‍ ഇവര്‍ കാട്ടിലേക്ക് മടങ്ങും .അക്ഷരം പഠിക്കുവാന്‍ കുട്ടികള്‍ ഉത്സാഹത്തിലാണ് .എന്നാല്‍ പുറത്തൂന്നു ചെല്ലുന്നവരോട് മിണ്ടാറില്ല .ഇനിയും നിരവധി കുടുംബം ഉള്‍ കാട്ടില്‍ ഉണ്ട് .​

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!