Trending Now

ആംബുലൻസ് അടിച്ചുതകർത്ത പഞ്ചായത്ത് ജീവനക്കാരായ പ്രതികൾ പിടിയിൽ

 

konnivartha.com/പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കമ്പുകൊണ്ട് അടിച്ചുതകർത്ത കേസിൽ പഞ്ചായത്ത് ജീവനക്കാരായ രണ്ടു പേർ പിടിയിൽ. വടശ്ശേരിക്കര ബംഗ്ലാകടവ് മധുമല വീട്ടിൽ ശിവരാമൻ നായരുടെ മകൻ ഗോപിനാഥൻ
(62), വടശ്ശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ മകൻ വിജയനെന്നു വിളിക്കുന്ന മാർക്കോസ് തോമസ് (60) എന്നിവരാണ് ഇന്നലെ രാത്രി പെരുനാട് പോലീസിന്റെ പിടിയിലായത്.

ഇന്നലെ വൈകിട്ട് 6 മണിക്ക് വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ച് കയറിയ
പ്രതികൾ, ഷെഡിനുള്ളിൽ നിർത്തിയിട്ട പഞ്ചായത്ത് വക പാലിയേറ്റീവ് കെയറിനായി ഉപയോഗിക്കുന്ന ആംബുലൻസിന്റെ ഗ്ലാസ് കമ്പുകൾ കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. ഗോപിനാഥൻ നായർ പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരനും, മാർക്കോസ് തോമസ് താൽക്കാലിക ജീവനക്കാരനുമാണ്. 10000 രൂപയുടെ നഷ്ടം പഞ്ചായത്തിന് സംഭവിച്ചു.

പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ
ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന്, വടശ്ശേരിക്കരയിൽ നിന്നും രാത്രി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ മാരായ രവീന്ദ്രൻ, റെജി തോമസ്, എസ് സി പി ഒ ജിജു ജോൺ , സി പി ഓമാരായ നെൽസൻ, ജോമോൻ, അർജുൻ, പ്രെജിത്ത്, ഹരിദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

error: Content is protected !!