konnivartha.com : സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്ക്.യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും എന്നതിനാൽ ചട്ട വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല . യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്‌സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണു സർക്കാർ ഉത്തരവിറക്കിയത്.
നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ നിലവില്‍ യുട്യൂബ് ചാനൽ നടത്തുന്നുണ്ട് എന്നും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടു .ഇത്തരം യു ട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ ആണെങ്കില്‍ നടപടി ഉണ്ടാകും . ഇതിനോടകം പലരും സ്വന്തം ഉടമസ്ഥതയില്‍ നിന്നും ചാനല്‍ മാറ്റിയിട്ടുണ്ട് . എന്നാല്‍ പലരും ഇപ്പോഴും വീഡിയോ ലോഡ് ചെയ്യുന്നുണ്ട് .