Trending Now

 കോന്നി മെഡിക്കല്‍ കോളേജില്‍   ശ്രവണ സഹായി വിതരണ ക്യാമ്പ്

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇ.എന്‍.റ്റി വിഭാഗവും കോഴിക്കോട് സി.ആര്‍.സിയും സംയുക്തമായി ചേര്‍ന്ന് അഡിപ് സ്‌കീമിന്റെ ഭാഗമായി കേള്‍വി വൈകല്യമുളളവര്‍ക്ക് ശ്രവണ സഹായി വിതരണ ക്യാമ്പ് നടത്തും. മാസവരുമാനം 30,000 രുപയില്‍ താഴെയുളളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനുളളില്‍ മറ്റു കേന്ദ്ര സംസ്ഥാന പദ്ധതികളില്‍ നിന്ന് കേള്‍വി സഹായി കിട്ടിയിട്ടുളളവര്‍ ആകരുത്. (12 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ഇത് ഒരു വര്‍ഷം). രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 40% കുറയാത്ത കേള്‍വി വൈകല്യ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.റ്റി ഒപി യില്‍ ഫെബ്രുവരി ആറാം തീയതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അര്‍ഹരായ 30 പേര്‍ക്കാണ് കേള്‍വി സഹായി ലഭിക്കാന്‍ അര്‍ഹതയുളളത്.

error: Content is protected !!