konnivartha.com : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി . സമീപ സ്കൂളുകളിൽ നിന്നായി 118 വിദ്യാർത്ഥികൾ പങ്കെടുത്തു .
പ്രശസ്ത ശിശുരോഗ ഡയറ്റിഷൻ ജ്യോതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി .ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ സി.ഇ.ഒ ഡോ.ജിജു ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുരാജ്, ബിസിനസ് ഡവലപ്‌മെന്റ് ഓഫീസർ ഡോ.ഡോൺ ജോൺ, എമർജൻസി റെസിഡന്റ് ഡോ.ബിനിത, പീഡിയാട്രിക്ക് വിഭാഗം ഡോ. ഗ്രീഷ്മ ബേബി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .