Trending Now

ചലച്ചിത്ര താരം തൊടുപുഴ വാസന്തി (65) അന്തരിച്ചു

 

വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴയിലെ സഹോദരന്‍റെ വസതിയിൽ നടക്കും.

450ലേറെ ചിത്രങ്ങളിൽ അഭിനയിച്ച വാസന്തി 1979ൽ ​കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത ന​വോ​ദ​യ​യു​ടെ “ചെ​ന്നാ​യ് വ​ള​ർ​ത്തി​യ ആ​ട്ടി​ൻ​കു​ട്ടി​’​യി​ലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ന​വോ​ദ​യ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യി​രു​ന്ന ശാ​രം​ഗ​പാ​ണി​യു​ടെ ബാ​ലെ ട്രൂ​പ്പാ​യ മ​ല​യാ​ള ക​ലാ​ഭ​വ​നി​ൽ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യിരുന്നു സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. ഹിറ്റ് ചിത്രങ്ങ​ളാ​യി​രു​ന്ന ക​ട​ത്ത​നാ​ട്ട് മാ​ക്കം, ക​ണ്ണ​പ്പ​നു​ണ്ണി, ആ​ലോ​ലം, യ​വ​നി​ക, അ​ടി​യൊ​ഴു​ക്കു​ക​ൾ, ടി.​പി. ബാ​ല​ഗോ​പാ​ല​ൻ എം.​എ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ തു​ട​ങ്ങി ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ൽ വാസന്തി ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മി​ട്ടു.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലും കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍കു​ട്ടി, ദി​ലീ​പ് ചി​ത്ര​മാ​യ ഞാ​ൻ താ​നെ​ടാ പോ​ലീ​സ് എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. 2007ൽ ​ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ലഭിച്ചു. 20ഓ​ളം സീ​രി​യ​ലു​ക​ളി​ലും വാസന്തി സാന്നിധ്യമറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!