മിസ് യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍. ഇന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ചടങ്ങിലാണ് അവര്‍ ജേതാവായത്. ആര്‍ബോണി യുഎസ്സിലെ ടെക്‌സസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ്.
28കാരിയായ ആര്‍ബോണിയുടെ അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈന്‍സ് വംശജനുമാണ്. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ചോദ്യോത്തര വേളയില്‍ ഫാഷനെ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആര്‍ബോണി സംസാരിച്ചത്.സ്വന്തം തുണിത്തരങ്ങള്‍ ഉണ്ടാകുമ്പോള്‍ മലിനീകരണം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. റിസൈക്കിള്‍ഡ് ഉപകരണങ്ങള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും അവര്‍ പറഞ്ഞുമനുഷ്യക്കടത്തിനെയും, ഗാര്‍ഹിക പീഡനത്തെയും അതിജീവിച്ചവര്‍ക്ക് താന്‍ തയ്യില്‍ ക്ലാസുകള്‍ എടുത്ത് കൊടുക്കുമെന്ന് ആര്‍ബോണി ഗബ്രിയേല്‍ പ്രഖ്യാപിച്ചു. ഈ കിരീടം ഒരു പരിവര്‍ത്തനം സംഭവിച്ച നേതാവായി മാറാന്‍ ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. അതേസമയം 80 ലോകസുന്ദരിമാരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി മിസ് യൂണിവേഴ്‌സ് പട്ടത്തിനായി മത്സരിച്ചത്. ഇന്ത്യയുടെ ദിവിത റായ് ആദ്യ പതിനാറിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ആദ്യ അഞ്ചിലെത്താനായില്ല.
2021ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധുവാണ് ദിവിതയെ കിരീടം ചൂടിച്ചത്. മിസ് ദിവ യൂണിവേഴ്‌സ് 2021ലും ദിവിത മത്സരിച്ചിരുന്നു