konnivartha.com :ക്രിസ്തുമസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹ സമ്മാനമായി ക്രിസ്തുമസ് കേക്ക് നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
ശബരിമലയിലേക്ക് പോകാനായി ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് ആരംഭിച്ച ഹെൽപ്പ് ഡസ്കിന് നേതൃത്വം നൽകുന്ന പ്രവർത്തകരാണ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ്പത്തനംതിട്ടയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനം നൽകിയത്. തെരുവിൽ കഴിയുന്ന സാധാരണക്കാർക്ക് പൊതിച്ചോറും വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ സന്തോഷ്,അസ്ലം കെ അനൂപ്, കാർത്തിക്ക് മുരിങ്ങമംഗലം, രാധാകൃഷ്ണൻ വെട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.