Trending Now

ഫുഡ് ടെക്നോളജി കോന്നിയുടെ നേതൃത്വത്തിൽ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

 

konnivartha.com :  കോളേജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്നോളജി കോന്നിയുടെ നേതൃത്വത്തിൽ 2022 – 2023 വർഷത്തെ കോളേജ് യൂണിയൻ “അദ്വയ” കോന്നി എലിയറയ്ക്കൽ ഗാന്ധി ഭവനിലും കോന്നി താലൂക്ക് ആശുപത്രിയിലും ഭക്ഷണ പൊതികള്‍ വിതരണംചെയ്തു

യൂണിയന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമൂഹ നന്മ മുന്നിൽ കണ്ട് ആദ്യ പ്രവർത്തനമായാണ് ഈ പദ്ധതി നടപ്പാക്കിയത്. ഭക്ഷണ പൊതിയുടെ ആദ്യ വിതരണ ഉദ്ഘാടനം ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദിന് യൂണിയൻ ചെയർമാൻ സഫ്ഫാൻ.എസ് , വൈസ് ചെയർപേർസൺ ജസ്ന അഗസ്റ്റിൻ, ജനറൽ സെക്രട്ടറി റിനോ റോയിയും മറ്റു യൂണിയൻ അംഗങ്ങളായ രേവതി. എസ് , വിശാൽ.കെ.എസ്, ആരോമൽ രവി , കീർത്തന.ആർ. ചന്ദ്രൻ, ആദർഷ് .എസ് എന്നിവരും ചേർന്ന് കൈമാറി. തുടർന്ന് താലൂക്ക് ആശുപത്രിയിലും പൊതികൾ വിതരണം ചെയ്തു.