Trending Now

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ബോധവത്ക്കരണ ക്ലാസ് നടത്തി

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍  ഗാര്‍ഹിക പീഡന നിരോധന നിയമം  2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്   ബോധവത്ക്കരണ അധ്യക്ഷത വഹിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം  മുഖ്യ പ്രഭാഷണം  നടത്തി.  വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍  എ. നിസ, വനിതാ സെല്‍ സി.ഐ. എസ്. ഉദയമ്മ, ബിഎംഎസ് സെക്രട്ടറി എ.എസ്. രാഘുനാഥന്‍ നായര്‍,  ജില്ലാ തല ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍, വനിതാ സംരക്ഷണ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഫൗസിമോള്‍ എന്നിവര്‍ സംസാരിച്ചു.  മൗണ്ട് സിയോണ്‍ കോളജ് വിദ്യാര്‍ഥികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗവ. മഹിളാ മന്ദിരം  ലീഗല്‍ കൗണ്‍സിലര്‍  അഡ്വ. സ്മിതാ ചന്ദ് ഗാര്‍ഹിക പീഡന നിരോധന നിയമം  2005, സ്ത്രീധന നിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ലോ കോളജ് വിദ്യാര്‍ഥികള്‍ സംശയങ്ങള്‍ ആരായുകയും  തുടര്‍ന്ന് നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.