മൂടിയില്ലാത്ത ഓടയിൽ വീണ് എഴുപത്തിയാറുകാരിക്ക് പരിക്കേറ്റു

Spread the love

 

കോന്നി കൊല്ലൻ പടിയിൽ വച്ച് ഇന്ന് വൈകുന്നേരം മഴയത്ത് ബസ്സിൽ കയറാൻ ശ്രമിച്ച എഴുപത്തിയാറുകാരിയായ അരുവാപ്പുലം സ്വദേശി കുഞ്ഞുമോളാണ് മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്കേറ്റത്.സമീപത്ത് നിന്നും ഓടി കൂടിയ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓടയുടെ മധ്യഭാഗത്ത് സ്ലാബ് ഇടാത്ത ഭാഗത്താണ് ഇവർ വീണത്..പുനലൂർ മൂവാറ്റുപഴ റോഡിൻ്റെ കോന്നി പുനലൂർ റീച്ചിലെ പണികൾ മന്ദഗതിയിൽ തുടരുകയാണ്. ഓട പൊളിച്ചിടുകയും കൃത്യമായി ഓട പൂർത്തിയാക്കാതെ മാസങ്ങൾ ഇടുകയും ചെയ്യുന്നതായാണ് കരാര്‍കാര്‍ക്ക് എതിരെ ഉള്ള പരാതി

ചിത്രം : ഫയല്‍ 

റിപ്പോര്‍ട്ട്‌ : അനു ഇളകൊള്ളൂര്‍ 

Related posts