Trending Now

ഭിന്നശേഷികുട്ടികൾക്ക് നവ്യാനുഭവമൊരുക്കി റാന്നി ബി ആർ സി

konnivartha.com : സമഗ്ര ശിക്ഷ കേരളയുടെ സാമൂഹ്യ ഉൾചേർക്കൽ പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാന്നി ബി ആർ സി പഠന-വിനോദ യാത്ര നടത്തി.

 

റാന്നി ഡിവൈഎസ്  പി  ജി .സന്തോഷ് കുമാർ പഴവങ്ങാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ആസ്ഥാനത്ത് ഓഫീസർമാരായ അജിത് കുമാർ, അനൂപ് എന്നിവർ വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കാണിച്ചു.

 

കോന്നി ആനക്കൂട്ടിൽ ഡി എഫ് ഒ സംഘാങ്ങൾക്ക് ഹൃദ്യമായ വരവേൽപ് നൽകി. പ്രകാശ്  കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. റേഞ്ച് ഓഫീസർ അശോക്  സഹ ഓഫീസർ മാരും കുട്ടികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് യാത്രയാക്കി.

 

തട്ട മിൽമ പ്ലാന്റിൽ ആടിയും പാടിയും സന്ദർശകരുടെ ഹൃദയം കവർന്ന ടീം നന്ദന ഫാമിലെ പക്ഷികളേയും മൃഗങ്ങളേയും കണ്ട് ബി ആർ സി യിൽ തിരിച്ചെത്തി. ബി പി സി ഷാജി എ സലാം, സ്പെഷ്യൽ അധ്യാപകരായ സീമ എസ് പിള്ള, രാജശ്രീ, വിഞ്ചു, ലീബ, സി ആർ സി കോ-ഓർഡിനേറ്റർ മാരായ ദീപ്തി എസ്, ബീനാമ കോശി ദീപാ കെ പത്മനാഭൻ, ട്രെയിനർ ഭദ്രാശങ്കർ എൻ എന്നിവർ കുട്ടികളോടൊപ്പം യാത്രയിൽ പങ്കാളികളായി

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ റെയിഞ്ച് ഓഫീസർ അശോക് കുമാറിനോടൊപ്പം റാന്നി ബിആർസിയിലെ പഠനയാത്ര സംഘം

error: Content is protected !!