ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ ദാനവും കീക്കൊഴൂര്‍ ചാക്കപ്പാലത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി നിര്‍വഹിച്ചു.
കീക്കൊഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സാം.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ലക്ഷം രൂപ വകയിരുത്തി 14 വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറി നിര്‍മ്മിച്ചു നല്‍കിയത്. ഈ വര്‍ഷം 30 വിദ്യാര്‍ത്ഥികള്‍ക്കായി 60 ലക്ഷം രൂപ വകയിരുത്തി പദ്ധതി നടപ്പാക്കും .
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ സാജന്‍, വി.ജി.ശ്രീവിദ്യ, അജി അലക്‌സ്, ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് . എസ്.വിജയ് ജോയിന്റ് ബി.ഡി.ഒ ഗിരിജ, പൊതു പ്രവര്‍ത്തകന്‍ ജോസ് ബെന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.