29 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം – യു.ഡി.എഫ്-14, എല്‍.ഡി.എഫ്-12, എൻ.ഡി.എ-2, സ്വതന്ത്രൻ-1 

 

സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ (നവംബര്‍ 9) നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്. പതിന്നാലും എൽ.ഡി.എഫ്. പന്ത്രണ്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില     –  14 (ഐ.എൻ.സി. (ഐ) 12, ഐ.യു.എം.എൽ 2)

എൽ.ഡി.എഫ്. കക്ഷി നില   –  12 (സി.പി.ഐ (എം) 9, കേരള കോൺഗ്രസ് (എം)2, സി.പി.ഐ. 1)

എൻ.ഡി.എ. കക്ഷി നില      –  2 (ബി ജെ പി 2)

സ്വതന്ത്രൻ                    –  1

 

തിരഞ്ഞെടുക്കപ്പെട്ടവർ അതാത് സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കണം.

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥന് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1 തിരുവനന്തപുരം ജി.56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 12.മഞ്ഞപ്പാറ CPI(M) എം.ജെ. ഷൈജ ടീച്ചർ INC 45
2 തിരുവനന്തപുരം ജി.17 കരുംകുളം ഗ്രാമ പഞ്ചായത്ത് 12.ചെക്കിട്ടവിളാകം INC ഇ. എൽബറി INC 103
3 കൊല്ലം ജി.45 പേരയം ഗ്രാമ പഞ്ചായത്ത് 10.പേരയം ബി INC ലത ബിജു INC 59
4 കൊല്ലം ജി.66 പൂതക്കുളം ഗ്രാമ പഞ്ചായത്ത് 01.കോട്ടുവൻകോണം BJP ഗീത എസ്. BJP 123
5 പത്തനംതിട്ട ഡി.03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 01.പുളിക്കീഴ് KC(M) മായ അനില്‍കുമാർ KC(M) 1785
6 പത്തനംതിട്ട ബി.24 പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 11.കൊമ്പങ്കേരി CPI(M) അനീഷ്‌ CPI(M) 534
7 ആലപ്പുഴ ജി.07 എഴുപുന്ന ഗ്രാമ പഞ്ചായത്ത് 04.വാത്തറ CPI(M) കെ.പി. സ്മിനീഷ് (കുട്ടൻ) CPI(M) 65
8 ആലപ്പുഴ ജി.43 പാണ്ടനാട് ഗ്രാമ പഞ്ചായത്ത് 07.വൻമഴി വെസ്റ്റ് BJP ജോസ് വല്യാനൂർ INC 40
9 ആലപ്പുഴ ജി.47 കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് 08.കാർത്തികപ്പള്ളി CPI(M) ഉല്ലാസ് BJP 77
10 ആലപ്പുഴ ജി.69 മുതുകുളം ഗ്രാമ പഞ്ചായത്ത് 04.ഹൈസ്കൂൾ BJP ബൈജു ജി.എസ്. സ്വത. 103
11 ആലപ്പുഴ ജി.62 പാലമേൽ ഗ്രാമ പഞ്ചായത്ത് 11.ആദിക്കാട്ടുകുളങ്ങര തെക്ക് CPI ഷീജ ഷാജി INC 21
12 ഇടുക്കി ബി.57 ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 01.വണ്ണപ്പുറം IND ആൽബർട്ട് (അഡ്വ. ആൽബർട്ട് ജോസ്) INC 299
13 ഇടുക്കി ജി.10 ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് 10.തൊട്ടിക്കാനം CPIM ഇ.കെ.ഷാബു CPI(M) 253
14 ഇടുക്കി ജി.29 ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 18.പൊന്നെടുത്താൽ INC ദിനമണി KC(M) 92
15 ഇടുക്കി ജി.17 കരുണാപുരം ഗ്രാമ പഞ്ചായത്ത് 16.കുഴിക്കണ്ടം CPIM പി.ഡി. പ്രദീപ് CPI(M) 65
16 എറണാകുളം എം.27 വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിൽ 14.വാണിയക്കാട് IND(BJP) നിമിഷ (നിമ്മി) CPI(M) 160
17 എറണാകുളം ബി.71 വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 03.പട്ടിമറ്റം INC ശ്രീജ അശോകൻ INC 78
18 എറണാകുളം ജി.48 പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് 14.കുറിഞ്ഞി INC മോൻസി പോൾ INC 135
19 എറണാകുളം ജി.59 കീരംപാറ ഗ്രാമ പഞ്ചായത്ത് 06.മുട്ടത്തുകണ്ടം IND  (LDF) സാന്റി ജോസ് വിരിപ്പാമറ്റത്തിൽ INC 41
20 തൃശ്ശൂർ എം.68 വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിൽ 31.മിണാലൂർ സെന്റർ CPI(M) കെ. എം. ഉദയബാലൻ INC 110
21 തൃശ്ശൂർ ബി.79 പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 02.പൈങ്കുളം CPI(M) ഗോവിന്ദൻ CPI(M) 2121
22 പാലക്കാട് ജി.51 കുത്തന്നൂർ  ഗ്രാമ പഞ്ചായത്ത് 15.പാലത്തറ INC ശശിധരൻ ആർ. INC 381
23 പാലക്കാട് ജി.41 പുതൂർ  ഗ്രാമ പഞ്ചായത്ത് 03.കോളപ്പടി CPI വഞ്ചി CPI 32
24 മലപ്പുറം എം.45 മലപ്പുറം മുനിസിപ്പൽ കൗൺസിൽ 31.കൈനോട് CPI(M) സി. ഷിജു CPI(M) 12
25 കോഴിക്കോട് ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത് 09.കീഴരിയൂർ CPI(M) എം.എം. രവീന്ദ്രൻ CPI(M) 158
26 കോഴിക്കോട് ജി.23 തുറയൂർ ഗ്രാമ പഞ്ചായത്ത് 02.പയ്യോളി അങ്ങാടി IUML സി.എ. നൗഷാദ് മാസ്റ്റർ IUML 381
27 കോഴിക്കോട് ജി.21 മണിയൂർ ഗ്രാമ പഞ്ചായത്ത് 13.മണിയൂർ നോർത്ത് CPI(M) എ. ശശിധരൻ CPI(M) 340
28 കോഴിക്കോട് ജി.55 കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 01.എളേറ്റിൽ CPI(M) റസീന ടീച്ചർ പൂക്കോട്ട് INC 272
29 വയനാട് ജി.22 കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 04.ചിത്രമൂല CPI(M) കമ്മിച്ചാൽ റഷീദ് IUML 208