Trending Now

ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

Spread the love

 

എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയേയും തെരഞ്ഞെടുത്തു.

തൃശൂര്‍ കൊടകര സ്വദേശിയാണ് മംഗലത്ത് അഴകത്ത് മനയിലെ എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതി. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാള്‍ ഗോപാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. അഭിമുഖത്തില്‍ യോഗ്യരായ 14 പേരില്‍ നടുക്കെടുപ്പിലൂടെയാണ് എ വി ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തത്. 12 പേരില്‍ നിന്നാണ് അനീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തത് .

പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വര്‍മയാണ് നറുക്കെടുപ്പു നടത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!