മുൻ സാംസ്കാരികമന്ത്രി അഡ്വ : സജി ചെറിയാൻ എം എൽ എ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ചെങ്ങന്നൂർപെരുമ സാംസ്കാരികവിനിമയ പരിപാടിയിൽ അരങ്ങേറിയ വിഖ്യാത അതിവേഗ ചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് : വരവേഗവിസ്മയം മെഗാസ്റ്റേജ് ഷോ വേറിട്ട ദൃശ്യാനുഭവം പകർന്ന് പ്രേക്ഷകപ്രശംസ നേടി. ദൂരെ ദേശങ്ങളിൽ നിന്നടക്കം ആയിരങ്ങളാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരന്റെ മാന്ത്രിക വേഗവര കാണാൻ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ചെന്നിത്തലയിലേക്ക് ഒഴുകിയെത്തിയത്. മിന്നലിനെ വെല്ലുന്ന വേഗത്തിൽ ജിതേഷ്ജി ബ്രഹ്മാണ്ഡ സിനിമകളിലെ നായകരായ കേജിഎഫ് റോക്കി ഭായിയെയും ബാഹുബലിയിലെ പ്രഭാസിനെയും വിക്രത്തിലെ കമലഹാസനെയും വില്ലൻ റോളക്സിനെയും ബീസ്റ്റിലെ വിജയിയെയും പുലിമുരുകനിലെ മോഹൻലാലിനെയുമൊക്കെ വരച്ചപ്പോൾ സദസ്സിലെ ന്യു ജനറേഷൻ അക്ഷരാർ ത്ഥത്തിൽത്തന്നെ ആവേശം കൊണ്ട് ഇളകി മറിയുകയായിരുന്നു. നാട്ടിന്റെ പ്രിയങ്കരനായ
എം എൽ എ അഡ്വ സജി ചെറിയാനെ സ്റ്റേജിൽ ലൈവ് മോഡലാക്കി ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച്വെറും സെക്കണ്ടുകൾക്കുള്ളി ൽ
വരച്ചപ്പോൾ പ്രേക്ഷകരുടെ ആവേശം പാരമ്യത്തിലെത്തി.
ഗാന്ധിജിയുടെ ജന്മവർഷമായ 1869 ൽ നിന്ന് ഗാന്ധിജി വരച്ചപ്പോൾ ചിത്രത്തിൽ നിന്ന് മഹാത്മജി ജീവൻ വെച്ച് പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി നടന്നു. നടൻ ജയൻ, രജനികാന്ത്, ജഗതി ശ്രീകുമാർ, മഹാത്മാ അയ്യങ്കാളി, കെ ജി എഫ് റോക്കി ഭായി തുടങ്ങി ഡസൻ കണക്കിന് ചിത്രങ്ങൾ ജിതേഷ്ജി വരച്ചു തീർത്തപ്പോൾ വിസ്മയമാനുഭവം സൃഷ്ടിച്ച് പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി നടന്നത്. ഇരുകൈകളും ഒരേസമയം ഒരേപോലെ ഉപയോഗിച്ച് അരങ്ങി ൽ ചിത്രം വരക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനാണ് പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി. സോഷ്യൽ മിഡിയയിൽ ജിതേഷ്ജിയുടെ വേഗവര വീഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് വ്യൂസ്. കഴിഞ്ഞ മാസം ഫെയ്സ്ബുക്കിൽ വന്ന ജിതേഷ്ജിയുമായുള്ള അഭിമുഖ വിഡിയോ 4 മില്യൻ വ്യൂസ് നേടി സോഷ്യൽ മിഡിയയിൽ മഹാതരംഗമായി മാറിയിരുന്നു
ഇതിനെത്തുടർന്നാണ് ചെങ്ങന്നൂർപെരുമയ്ക്ക് താരപ്പൊലിമയും വൈവിദ്ധ്യവും പകരാൻ മുൻ സാംസ്കാരികമന്ത്രി സജി ചെറിയാൻ മുൻകൈയെടുത്ത് അതിവേഗചിത്രകാരനെ ചടങ്ങിലേക്ക് എത്തിച്ചത്
ചെങ്ങന്നൂർ പാണ്ടനാട് നെട്ടായത്തിൽ നവംബർ 5ന് നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ‘ചെങ്ങന്നൂർ പെരുമ’യ്ക്ക് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ 14 ദിവസങ്ങളിൽ 38 വേദികളിലായിട്ടാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്