Trending Now

പാതിരകാലം:ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

പാതിരകാലം 23-മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമകാലീക സ്ത്രീയവസ്ഥയെയും ,രാഷ്ടീയ അവസ്ഥയെയും കൂട്ടിയിണക്കിയ പാതിരകാലം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്നു. മണ്ണ് ,മനുഷ്യൻ ,സ്വാതന്ത്യം എന്നീ അടിസ്ഥാന യഥാർത്ഥ്യങ്ങളെ പ്രശ്നവൽകരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജഹനാരായെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. കലേഷ് മണ്ണാട്ട് ,ഇന്ദ്രൻസ് ,ശ്രീജിത്ത് രവി ,ബാബു അന്നൂർ ,ജെ. ഷൈലജ ,രജിത മധു ,ജോളി ചിറയത്ത് തുടങ്ങിയവർ അഭിനയിക്കുന്നു.

റിപ്പോര്‍ട്ട്‌: സലിം പി.ചാക്കോ

(സിനിമ പ്രേക്ഷക കൂട്ടം ഡോട്ട് കോം)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!