തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരികത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത ആളുകള്‍ക്ക് എതിരെ നാട്ടാന പരിപാലന ചട്ടപ്രകാരം വനം വകുപ്പ് കേസെടുത്തു. തലപ്പിളളി താലൂക്കില്‍ പഴഞ്ഞി വില്ലേജില്‍ പഴുന്നാന വീട്ടില്‍ ജിബിന്‍, പാലിശ്ശേരി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍ ജോണ്‍സണ്‍, പഴഞ്ഞി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍ ഫിജോ, പഴഞ്ഞി വില്ലേജില്‍ ചെറുവത്തുര്‍ വീട്ടില്‍ ടിന്റു, ഒറ്റപ്പാലം താലൂക്ക് ചെര്‍പ്പുളശ്ശേരി വെളളിനേഴി ശ്രീകൃഷ്ണ സദനത്തില്‍ അനീഷ് എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒക്‌ടോബര്‍ 2 ന് പഴഞ്ഞി ഒറ്റതെങ്ങ് പെരുന്നാള്‍ കമ്മിറ്റി ബോയ്‌സ് ക്ലബ് വിഭാഗം ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ എന്ന ആനയെ എഴുന്നളളിച്ചുകൊണ്ടുവരുമ്പോള്‍ ആനപ്പുറത്തിരുന്ന് ജിബിന്‍ ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ മൂളി കത്തിക്കുകയും മറ്റ് മൂന്നുപേര്‍ കത്തിക്കാന്‍ സഹായം ചെയ്യുകയും, പാപ്പാനായ അനീഷ് ഇതിന് ഒത്താശ ചെയ്യുകയും ചെയ്ത് ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും