Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍

www.konnivartha.com

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം.

പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും.

താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

 

വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതതൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അധ്യാപക ഒഴിവ്; അഭിമുഖം 27-ന്

ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്‌സി/ ബി.എഡ്./ സെറ്റ്/ നെറ്റ് യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 27-ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9447244241

ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.ലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 27-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഭിമുഖം നടത്തുന്നു.

മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മെക്കാനിക്, വെല്‍ഡര്‍, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, ട്രാക്ടര്‍ മെക്കാനിക്, വയര്‍മാന്‍, ഡീസല്‍ മെക്കാനിക്, കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് മെക്കാനിക്, സര്‍വേയര്‍, ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ ട്രേഡുകളിലേക്കാണ് നിയമനം.

എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0479 2452210

ജോലി ഒഴിവ്

 

കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍റ് അക്കൗണ്ടിംഗ്)  തസ്തികയിൽ  ഈഴവ വിഭാഗത്തിനു സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എ.സി.എ/എ.ഐ.സി.ഡബ്യു.എ. ഏഴ് വർഷത്തെ പരിചയം വേണം. ശബള സ്‌കെയില്‍: 55,350 – 1,01,400. പ്രായപരിധി ജനുവരി ഒന്നിന് 45 കവിയരുത്. (നിയമാനുസൃത വയസ്സിളവ് ബാധകം) താൽപര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍  ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍  പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍  ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍  നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യല്‍  എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമനത്തിന് കീഴില്‍  വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍  പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടറോ ജോയിന്‍റ് ഡയറക്ടറോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈഴവ വിഭാഗക്കാരുടെ അഭാവത്തില്‍  മറ്റു സംവരണ വിഭാഗക്കാരേയും അവരുടെ അഭാവത്തില്‍  ഓപ്പണ്‍ വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്

ലീഗല്‍  കൗൺസിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൗരാവകാശ സംരക്ഷണ നിയമം (പി.സി.ആര്‍), അതിക്രമം തടയല്‍  നിയമം  (പി.ഒ.എ) എന്നിവ മെച്ചപ്പെട്ട രീതിയില്‍  നടപ്പാക്കുക, അതിക്രമത്തിന് ഇരയാകുന്ന  പട്ടികജാതി വിഭാഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ലീഗല്‍  കൗൺസിലര്‍ നിയമനത്തിന് 21 നും 40 നും മദ്ധ്യേ  പ്രായമുളള നിയമബിരുദവും, അഡ്വക്കേറ്റായി രണ്ട് വര്‍ഷം പ്രവൃത്തി പരിചയവുമുളള  അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട  യുവതീ യുവാക്കളിൽ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്ക് മുന്‍ഗണന.  ജില്ലാതലത്തിൽ  നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ  ആയിരിക്കും നിയമനം.  നിയമന കാലാവധി ഒരു വര്‍ഷവും പ്രതിമാസ ഹോണറേറിയം 20,000/- രൂപയും  ആയിരിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത,  പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍  സഹിതം സെപ്റ്റംബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി കാക്കനാട്  സിവിൽ  സ്റ്റേഷന്‍ മൂന്നാം നിലയിൽ  പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന  ഓഫീസിൽ  സമര്‍പ്പിക്കണം.  ഫോണ്‍ – 0484 – 2422256.

താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ കം  ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍   തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സും പ്രവൃത്തി പരിചയവും.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് [email protected] എന്ന ഇ-മെയിലേക്ക്  സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം

താത്കാലിക നിയമനം

 

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷും മലയാളവും), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ്, മലയാളം), എക്സല്‍, ടാലി അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ കോഴ്സ് (ഏതെങ്കിലും സ്റ്റേറ്റ്/സെന്‍ട്രല്‍ സ്ഥാപനത്തില്‍ നിന്നുളള ഇംഗ്ലീഷും മലയാളവും) എക്സല്‍ ആന്‍റ് ടാലി. ഉയര്‍ന്ന പ്രായപരിധി:  40 വയസ് , പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ എന്നിവ സ്കാന്‍ ചെയ്ത് [email protected] എന്ന ഇ-മെയിലേക്ക്  സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖത്തിനും ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട്, സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ഇംഗ്ലീഷില്‍ എം.എ. ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍  പാലക്കാട് ജില്ലയിലെ  വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11ന് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് യോഗ്യത. പ്രായപരിധി 18-36. കൂടിക്കാഴ്ചയ്ക്ക് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0491-2544296.

സീനിയര്‍ മാനേജര്‍ നിയമനം

കോട്ടയം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ ( ഫിനാന്‍സ് & അക്കൗണ്ട്സ്) തസ്തികയില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.സി.എ / എ.ഐ.സി. ഡബ്ലൂ.എ യോഗ്യതയും ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 01/01/2022 ന് 45 വയസ്സ് കവിയരുത്.  ഉദ്യോഗാര്‍ഥികള്‍  പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 11 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. ഈഴവ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരേയും തുടര്‍ന്ന് ഓപ്പണ്‍ വിഭാഗക്കാരേയും പരിഗണിക്കും. ഫോണ്‍ : 0484 2312944.

അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 28 ന് രാവിലെ 11 ന് ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കും. യോഗ്യത – ബിരുദാന ന്തര ബിരുദം, ബി.എഡ്, സെറ്റ് ഫോണ്‍. 04936 220147

error: Content is protected !!