Trending Now

കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചു

 

konnivartha.com : കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രമേശന്‍ കറുവാന്‍ചേരി അറിയിച്ചു . കോന്നി മങ്ങാരം കല്ലുവിളയില്‍ ശ്യാം മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ,കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സോഷ്യൽ മീഡിയ കോഡിനേറ്റർ ഇപ്പോൾ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു

 

അടൂര്‍ പ്രകാശ് റവന്യൂ -ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണൽ പി.എയായിരുന്നു . സാംസ്കാരിക രാഷ്ട്രീയ രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ശ്യാം എസ് കോന്നി ജില്ലയിലെ സേവാദള്ളിനെ നയിക്കാന്‍ പ്രാപ്തനാണ് .

 

ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു മുന്‍ പന്തിയില്‍ നിന്ന് നയിച്ചിട്ടുണ്ട് . കോന്നി ടാഗോര്‍ ഗ്രാമീണ ക്ലബ് , കൾച്ചറൽ ഫോറം എന്നിവയ്ക്ക് നേതൃത്വം നൽകിയ പ്രവർത്തന പാരമ്പര്യവും ഉണ്ട്

error: Content is protected !!