![](https://www.konnivartha.com/wp-content/uploads/2022/08/2.jpg)
konnivartha.com : കോന്നി അരുവാപ്പുലം നിന്നും ഇന്നലെ മുതല്‍ കാണാതായ വീട്ടമ്മയെ കണ്ടെത്തി . അരുവാപ്പുലം മ്ലാംതടത്തിലെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തിയതായി മകന്‍ സുമേഷ് കോന്നി വാര്‍ത്തയെ അറിയിച്ചു .
കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു . “കോന്നി വാര്‍ത്തയുടെ ” വാര്‍ത്ത കണ്ടതോടെ മ്ലാം തടത്തിലെ ബന്ധു മകനെ വിളിച്ചു . അമ്മ ഈ വീട്ടില്‍ ഉണ്ട് എന്ന് അറിയിച്ചു .അമ്മയെ കണ്ടെത്തിയ വിവരം സുമേഷ് കോന്നി വാര്‍ത്തയെ അറിയിച്ചു . വാര്‍ത്ത എല്ലായിടത്തും എത്തിച്ച എല്ലാ കൂട്ടുകാര്‍ക്കും ഏറെ നന്ദി