Trending Now

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

 

Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല . പുതിയ ഓട റോഡിനു മുകളിൽ ആയതിനാൽ റോഡിൽ നിന്നും മഴ വെള്ളവും ചെളി വെള്ളവും ഒഴുകി പോകുന്നില്ല. റോഡിൽ നിന്നും വെള്ളം ഒഴുകുവാൻ ഉള്ള ഓടയുടെ ദ്വാരം റോഡിനും മുകളിൽ ആണ്. ഇതിനാൽ കോന്നി ടൗണിൽ ചെളി വെള്ളം കെട്ടി നിൽക്കുന്നു.

എലിയറക്കൽ ഭാഗത്തും ഈ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും വ്യാപാരികൾ ഇടപെട്ടതോടെ ഓടയ്ക്ക് വീണ്ടും ദ്വാരം അടിച്ചു വെള്ളം ഒഴുക്കികളഞ്ഞു.

കോന്നി ടൗണിൽ റോഡിൽ നേരെ ഓടയിലേക്ക് ദ്വാരം ഇട്ടാൽ പ്രശ്നം പരിഹരിക്കാം. കെ എസ് റ്റി പി അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം

error: Content is protected !!