സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയാണ് ബംപർ അടിച്ച ഭാഗ്യവാൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപർ നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്.
മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയിൽ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതൽ നാട്ടുകാർ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജൻസിയിലെ കോട്ടന്തല പൂച്ചേങ്ങൽക്കുന്നത്ത് ഖാലിദിൽ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽപ്പന നടത്തുന്നയാളാണ്.