മന്ത്രി സഭയില്‍ അഴിച്ചു പണി ഉടന്‍ ഉണ്ടാകും റാന്നി എം എല്‍ എ രാജു എബ്രഹാമിന് സാധ്യത തെളിയുന്നു

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ ,
തിരുവനന്തപുരം

അഴിമതിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമായ മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള അതൃപ്തി സി പി എം സംസ്ഥാന ഘടകം ഗൌരവമായി കാണുന്നു .”പറഞ്ഞാല്‍ കേള്‍ക്കാത്ത “മന്ത്രിമാരേകുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അല്‍പ്പം കടുത്തതാണ് .ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരള മന്ത്രി സഭയില്‍ അഴിച്ചു പണി നടത്തിക്കൊണ്ടു ജനകീയരായ 4 പേര്‍ക്ക് കൂടി മന്ത്രി സ്ഥാനം നല്‍കും .ചിലരെ ഒഴിവാക്കി ക്കൊണ്ട് സുതാര്യ ഭരണം കാഴ്ച വെക്കുവാന്‍ ഉള്ള പിണറായി യുടെ മുഖ്യമന്ത്രി ചുമതല സി പി എം പാര്‍ട്ടി അംഗീകരിക്കും എന്ന്” കോന്നി വാര്‍ത്ത ഡോട്ട് കോം” തിരുവനന്തപുരം ബ്യൂറോ ചീഫ് രാജേഷ്‌ കളരിക്കല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .
പുതു മുഖമായി പത്തനംതിട്ട റാന്നി എം എല്‍ എ രാജു എബ്രഹാമിനെ മന്ത്രി സഭയില്‍ ഇരുത്തിക്കൊണ്ട് മലയോര നിവാസികളുടെ ചിരകാല ആവശ്യമായ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് ജനകീയമാകുവാന്‍ പിണറായി വിജയന് ആഗ്രഹം ഉണ്ട് .നാല് തവണ റാന്നി യുടെ എം എല്‍ എയായി വികസന കാര്യത്തില്‍ ബഹുദൂരം കാഴ്ച പാടുള്ള ആളാണ്‌ രാജു എബ്രഹാം .സി പി എം സംസ്ഥാന കമ്മറ്റിയുടെ വിശ്വസ്തനായ നേതാവ് കൂടിയാണ് രാജു .
പത്തനംതിട്ട ജില്ലയിലെ റാന്നി ചേരുന്ന സ്ഥലമാണ് ശബരിമല .പമ്പ ആക്ഷന്‍ പ്ലാനും ,ശബരിമലയെ ദേശിയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിനും ഉള്ള നടപടികള്‍ ക്ക് വേഗത കൈവരുത്തണം എങ്കില്‍ റാന്നിയുടെ എം എല്‍ എ മന്ത്രി യാകേണ്ടതായുണ്ട്.ഭരണപരമായ പല തീരുമാനങ്ങളും ജില്ലയുടെ കാര്യത്തില്‍ എടുക്കണം .അതിന് സി പി എം എം എല്‍ എ തന്നെ ജില്ലയില്‍ നിന്നും മന്ത്രിയാകണം എന്നുള്ള അഭിപ്രായം ഉണ്ട് .അഴിമതിക്കാരെ മന്ത്രി സഭയില്‍ വച്ച് കൊണ്ട് മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിക്ക് ഇഷ്ടം ഇല്ല .അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയാണ് ഇടതു പക്ഷം ജന വിധി തേടിയത് .

Related posts

Leave a Comment