
konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റും സ്കൂൾ സയൻസ് ക്ലബ്ബും സംയുക്തമായി ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മുൻ ബ്ലോക്ക് പ്രോജക്ട് ഓഫീസറും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനുമായ വർഗ്ഗീസ് മാത്യു ക്ലാസ്സ് നയിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.വി.ശ്രീജ, ശാസ്ത്ര അധ്യാപകരായ കെ.എസ്.അജി, സൗമ്യ. കെ.നായർ, മഞ്ജുഷ ,രാജികുമാർ, ശ്രീജ,പി.ടി.എ പ്രസിഡൻ്റ് എൻ.അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി രജിത .ആർ.നായർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.