Trending Now

വകയാര്‍ -തേക്ക് തോട്ടം മുക്ക് റോഡിലെ “കുളത്തില്‍ “വളര്‍ത്താന്‍ മീന്‍ കുഞ്ഞുങ്ങളെ ആവശ്യം ഉണ്ട്

 

konnivartha.com : വകയാര്‍ എം എല്‍ എ പടി – വഴി അരുവാപ്പുലം തേക്ക് തോട്ടം മുക്ക് റോഡിലെ കുളങ്ങളില്‍ വളര്‍ത്താന്‍ മീന്‍ കുഞ്ഞുങ്ങളെ ആവശ്യം ഉണ്ട് . മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ താല്പര്യം ഉള്ളവര്‍ മന്ത്രിയ്ക്കോ എം എല്‍ എ യ്ക്കോ ബന്ധപ്പെട്ട പൊതു മരാമത്ത് വിഭാഗത്തിനോ അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവര്‍ക്കോ അപേക്ഷ നല്‍കാം . ഈ കുഴികള്‍ അടയ്ക്കാത്തതിനാല്‍ എത്ര വര്‍ഷം വേണം എങ്കിലും മീന്‍ കൃഷി നടത്താം .

ഏറെ നാളുകള്‍ ആയി ഈ റോഡില്‍ കുഴികള്‍ രൂപം കൊണ്ടു .ഇപ്പോള്‍ നിറയെ വെള്ളവും ഉണ്ട് . റോഡ്‌ കുഴിഞ്ഞതോടെ ഒരു പാട് വാഹനം ഒന്നും ഇതുവഴി വരില്ല . മീന്‍ കുഞ്ഞുങ്ങള്‍ വാഹനം കയറി ചാവുകയും ഇല്ല . വളര്‍ച്ച പ്രാപിച്ചു നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയും . നേരത്തെ ഈ റോഡ്‌ ടാര്‍ ചെയ്യാന്‍ തുക അനുവദിച്ചു എന്ന് അറിയിപ്പ് കണ്ടിരുന്നു . എന്നാല്‍ ടാര്‍ ചെയ്യാന്‍ ആരെയും കണ്ടില്ല .അതിനാല്‍ റോഡില്‍ മീന്‍ കൃഷിയ്ക്ക് പുറമേ തെങ്ങ് ,കമുക് , പ്ലാവ് , തുടങ്ങി ദീര്‍ഘ വിളകള്‍  നട്ടാലും കുഴപ്പം ഇല്ല . ഇവ വളര്‍ച്ച എത്തി കായ് ഫലം തന്നു ഒടുവില്‍ ആവര്‍ത്തി പൂര്‍ത്തിയാക്കി ചരിഞ്ഞാലും ഈ റോഡ്‌ ഇതേ പോലെ ഉണ്ടാകും .

മാന്യത ഉണ്ടെങ്കില്‍ ഈ റോഡു പൂര്‍ണ്ണമായും ടാര്‍ ചെയ്തു ജനത്തിന് സഞ്ചാരയോഗ്യമാക്കുക .കരാര്‍ ഉടമയെ സഹായിക്കുന്ന “നീതി ബോധം “ഉപേക്ഷിക്കുക . ഓഫീസുകളില്‍ ഇരിക്കുന്ന ജീവനക്കാര്‍ തെരുവിലേക്ക് ഇറങ്ങി റോഡു കാണുക . റോഡു നന്നാക്കാന്‍ ഇനിയും താമസിക്കും എന്ന് പറയരുത് . അങ്ങനെ വന്നാല്‍ പൊതു പരസ്യം നല്‍കി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അപേക്ഷ ക്ഷണിക്കേണ്ടി വരും .

 

error: Content is protected !!