
konnivartha.com : പത്തനംതിട്ട ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ,ദേശീയ കായികവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ്, കെ. കരുണാകരൻ പാലിയേറ്റിവ് സൈസൈറ്റി ഡയറക്ടര്‍ ബോർഡ് അംഗം എന്നിവയില്‍ നിന്നും രാജി വെച്ചതായി കോണ്‍ഗ്രസ് നേതാവ് സലിം പി ചാക്കോ അറിയിച്ചു .
2017 മെയ് പതിനാലിന് ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത് . പുതിയ ഡി.സി.സിനേതൃത്വം വന്നതോടെ ശത്രു വർഗ്ഗപാർട്ടിക്കാരെ പോലെ കണ്ടു ഒഴിവാക്കാൻ
ശ്രമിച്ചു . വിഷയങ്ങള്‍ കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കെ.പി.സി.സി നേതൃത്വം അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. ഇതില്‍ പ്രതിക്ഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്തിൽ നിന്ന് രാജിവെയ്ക്കുകയാണ് എന്ന് സലിം പി ചാക്കോ പറഞ്ഞു .