Trending Now

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ്

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ്

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ) യില്‍ ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

error: Content is protected !!