konnivartha.com :
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ശ്രീകോവിലിന്‍റെ മുൻഭാഗത്ത് സ്ഥിരമായി വച്ചിട്ടുള്ള വലിയ കാണിക്ക വഞ്ചിയാണ് ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം വൈകിട്ട് 4 : 45 ന് ക്ഷേത്ര നട തുറന്നു അകത്തു കടന്നപ്പോഴാണ് സോപാനത്തിനു സമീപത്തെ വലിയവഞ്ചി കുത്തി പൊളിച്ച നിലയിൽ കാണപ്പെട്ടത്.
സംഭവമറിഞ്ഞു പോലീസും ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് രഞ്ജിത്ത് അങ്ങാടിയിലും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തി. വ്യാഴാഴച ഉച്ചയ്ക്ക് മഴ പെയ്ത സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി.യും കാവൽക്കാരുമില്ല.
ക്ഷേത്രത്തിലെ കാവൽക്കാരൻ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് സ്ഥലം മാറി പോയി. പകരക്കാരനെ നിയമിച്ചെങ്കിലും ഇതുവരെ ചാർജ് എടുത്തിട്ടില്ല. എല്ലാ മാസവും ആദ്യമാണ് കാണിക്ക വഞ്ചി തുറന്ന് പണമെടുക്കുന്നത്. ശരാശരി ഒരു മാസം കാണിക്ക വഞ്ചിയിൽ നിന്ന് 20000 രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കും .സംഭവത്തിൽ കോന്നി പോലീസ് കേസെടുത്തു. വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തും.