Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ.പി വാര്‍ഡ് ആരംഭിച്ചു

 

 

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി കെടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഐ.പി വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ ഐപി വാര്‍ഡ് ആരംഭിച്ചത്. വാര്‍ഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസീമണിയമ്മ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയ് അബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ഹെഡ് നഴ്സിംഗ് ഓഫീസേഴ്സ്, ആശുപത്രി ബ്ലോക്ക് പിആര്‍ഒമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!